മധ്യപ്രദേശില്‍ ടോള്‍ പ്ലാസ ജീവനക്കാരെ ബി.ജെ.പി മുന്‍ അധ്യക്ഷനും കൂട്ടാളികളും ചേര്‍ന്ന് മര്‍ദ്ദിച്ച് അവശരാക്കി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 6, 2018

മധ്യപ്രദേശില്‍ ടോള്‍ പ്ലാസ ജീവനക്കാരെ ബി.ജെ.പി മുന്‍ അധ്യക്ഷനും കൂട്ടാളികളും ചേര്‍ന്ന് മര്‍ദ്ദിച്ച് അവശരാക്കി

ഭോപ്പാല്‍: ടോള്‍ പ്ലാസ ജീവനക്കാര്‍ക്കു നേരെ ബി.ജെ.പി മധ്യപ്രദേശ് മുന്‍ അധ്യക്ഷന്റെും കൂട്ടാളികളുടെയും ആക്രമണം. വെള്ളിയാഴ്ച ഗുണ-ശിവപുരി റോഡിലെ ടോള്‍ പ്ലാസയിലാണ് സംഭവം. ബി.ജെ.പി നേതാവും ഖാന്‍വാദ എം.എല്‍.എയുമായ നന്ദകുമാര്‍ സിംഗ് ചൗഹാനും അനുയായികളും വന്ന വാഹനം ജീവനക്കാര്‍ തടഞ്ഞ് ടോള്‍ ചോദിച്ചതാണ് പ്രകോപനത്തിന് കാരണം.

ടോള്‍ പ്ലാസയില്‍ ഇവരുടെ കാര്‍ തടഞ്ഞ ജീവനക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡ് ആവശ്യപ്പെട്ടു. ഇതോടെ ദേഷ്യം കയറിയ ചൗഹാനും കൂട്ടരും വാഹനത്തില്‍ നിന്നിറങ്ങി അവിടെയുണ്ടായിരുന്ന രണ്ട് ജീവനക്കാരെയും മര്‍ദ്ദിക്കുകയായിരുന്നു. സിസിടിവിയില്‍ പതിഞ്ഞ ഈ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്. മധ്യപ്രദേശില്‍ അമിത് ഷായുടെ സന്ദര്‍ശനവുമായ ബന്ധപ്പെട്ട ഒരുക്കങ്ങള്‍ അവലോകനം ചെയ്തശേഷം മടങ്ങൂകയായിരുന്നു ചൗഹാനും സംഘവും.

അതേസമയം, ജീവനക്കാരെ മര്‍ദ്ദിച്ചുവെന്ന വാര്‍ത്ത ചൗഹാന്‍ നിഷേധിച്ചു. ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസും പറയുന്നു. എന്നാല്‍ ചൗഹാനും കൂട്ടാളികളും ചേര്‍ന്ന് ജീവനക്കാരനെ മര്‍ദ്ദിക്കുകയും വോക്കി-വോക്കി സംവിധാനങ്ങള്‍ എല്ലാം തകര്‍ക്കുകയും ചെയ്തുവെന്ന് ടോള്‍ പ്ലാസ മാനേജര്‍ പറയുന്നു. മര്‍ദ്ദനമേറ്റ രണ്ടു ജീവനക്കാരും ആശുപത്രിയില്‍ ആണെന്നും അദ്ദേഹം അറിയിച്ചു.

അഞ്ചു ദിവസത്തെ സന്ദര്‍ശനത്തിനാണ് അമിത് ഷാ മധ്യപ്രദേശില്‍ എത്തുന്നത്. ഇന്‍ഡോര്‍, ഝബുവ, രത്‌ലം, ഉജൈ്ജന്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തുന്ന അമിത് ഷാ മാല്‍വ-നിമര്‍ മേഖലയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടും.



from mangalam.com https://ift.tt/2ygDGJH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages