അന്ന് അയാള്‍ എന്റെ അടുക്കല്‍ വന്നു.. പാന്റ്‌സിനുള്ളില്‍ അയാള്‍ കയ്യിട്ടു... മീ ടു വെളിപ്പെടുത്തലുമായി ബോളിവുഡ് നടന്‍ സാഖിബ് സലീം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 16, 2018

അന്ന് അയാള്‍ എന്റെ അടുക്കല്‍ വന്നു.. പാന്റ്‌സിനുള്ളില്‍ അയാള്‍ കയ്യിട്ടു... മീ ടു വെളിപ്പെടുത്തലുമായി ബോളിവുഡ് നടന്‍ സാഖിബ് സലീം

മുംബൈ: മീ ടു വെളിപ്പെടുത്തലുമായി ബോളിവുഡ് നടന്‍ സാഖിദ് സലീം. തനിക്ക് 21 വയസ്സുള്ളപ്പോള്‍ സിനിമ ഇന്‍ഡസ്ട്രിയില്‍ നിന്ന് നേരിട്ട ഒരു ലൈംഗിക ദുരനുഭവമാണ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സാഖിബ് സലീം തുറന്നുപറഞ്ഞിരിക്കുന്നത്.

ഒരിക്കല്‍ സിനിമയുടെ ചിത്രീകരണ വേളയില്‍ തന്റെ പക്കലെത്തിയ ഒരാള്‍ സംസാരിച്ചിരിക്കുന്നതിനിടെ തന്റെ പാന്റ്‌സിനുള്ളില്‍ കയ്യിടാന്‍ ശ്രമിച്ചു. അയാള്‍ തന്നെ ദുരുപയോഗിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഉദ്ദേശം മനസ്സിലാക്കിയ താന്‍ അപ്പോള്‍തന്നെ കൈതട്ടിമാറ്റുകയും നല്ല ഒരു ഇടി കൊടുത്ത് അസഭ്യം പറഞ്ഞ് എഴുന്നേറ്റുപോയി എന്നും സാഖിബ് സലീം പറയുന്നു. അന്ന് തനിക്ക് 21 വയസ്സായിരുന്നു പ്രായം. ഇപ്പോള്‍ അയാളുടെ പേര് പറയാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും സാഖിബ് വ്യക്തമാക്കി.

ഈ വര്‍ഷം പുറത്തിറങ്ങിയ 'റേസ് 3' എന്ന ത്രില്ലര്‍ ചിത്രത്തില്‍ സുപ്രധാന വേഷം സാഖിദ് ചെയ്തിട്ടുണ്ട്. മോഡല്‍ ആയി കരിയര്‍ തുടങ്ങിയ സാഖിബ് ഇതിനകം നിരവധി പരസ്യചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

മീ ടു ക്യാംപയിനെ താന്‍ പിന്തുണയ്ക്കുന്നു. പലരുടെയും കഥകള്‍ ഹൃദയഭേദകമാണെന്നും ദുഷ്ടന്മാരാണ് ലൈംഗിക കുറ്റവാളികള്‍ എന്നും സാഖിബ് പറയുന്നു. എല്ലാവര്‍ക്കും വ്യത്യസ്തമായ അനുഭവങ്ങള്‍ പലരില്‍ നിന്നും പല തരത്തില്‍ ഉണ്ടായിട്ടുണ്ടെന്നത് ഉറപ്പാണെന്നും സാഖിബ് പറയുന്നു.

സിനിമ മേഖലയില്‍ നടക്കുന്ന ലൈംഗിക ചൂഷണത്തെ കുറിച്ച് തുറന്നുപറഞ്ഞ് ഒടുവിലായി രംഗത്തെത്തിയ ആളാണ് സാഖിബ് സലീം. മുന്‍പ് സെയ്ഫ് അലി ഖാനും തനിക്ക് ചില ദുരനുഭവങ്ങള്‍ സിനിമാ മേഖലയില്‍ നിന്നും നേരിട്ടുണ്ടെന്നും ബോളിവുഡില്‍ ചുവടുറപ്പിച്ച് വരുന്ന സമയത്തായിരുന്നു ഇതെന്നും എന്നാല്‍ ലൈംഗിക സ്വഭാവമുള്ളവയായിരുന്നില്ല അവയെന്നും സെയ്ഫ് അലി ഖാന്‍ പറഞ്ഞിരുന്നു.



from mangalam.com https://ift.tt/2OqHcfA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages