കൊച്ചി: അടിവസ്ത്രമിടാത്ത പൂജാരിമാർ സദാചാരം പഠിപ്പിക്കേണ്ടെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ. കൊച്ചിയിൽ കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ (കെ.പി.ഒ.എ.) സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. താനിത് നേരത്തേ നിയമസഭയിലും പറഞ്ഞിട്ടുള്ളതാണ്. കല്യാണമണ്ഡപത്തിലും സദസ്സിലും എല്ലാവരും നല്ലവേഷത്തിൽ എത്തുമ്പോൾ അടിവസ്ത്രമിടാതെ സ്റ്റേജിൽനിന്ന് പൂജാരിമാർ എന്തൊക്കെയോ ചെയ്യും. ഇതൊന്നും ആചാരമല്ല, മര്യാദകേടാണ്. രാജ്യംപോയ രാജാവാണ് പന്തളത്തേത്. മുഖ്യമന്ത്രിയെക്കാളും വലിയ ആളാണെന്നാണ് വിചാരം. രക്തത്തിൽ മാത്രമല്ല, മൂത്രത്തിലും രാജത്വമുണ്ടെന്ന് ചിലർ കരുതുന്നു. 90 വയസ്സുള്ള ബ്രാഹ്മണൻ പതിനാറുകാരിയെ വിവാഹം കഴിക്കുന്ന ആചാരമുണ്ടായിരുന്നു. അവളുടെ സൗന്ദര്യംകണ്ട് മോഹിച്ച് വരൻ ആദ്യരാത്രിയിൽ മരിച്ചാലും അവൾ ശിഷ്ടകാലം ഇരുട്ടറയ്ക്കുള്ളിൽ കഴിയണമായിരുന്നു. ദുർബലമായ ദുരാചാരച്ചരടിൽ സമൂഹത്തെ കെട്ടിയിടാൻ കഴിയില്ലെന്ന് കുമാരനാശാൻ പറഞ്ഞിട്ടുണ്ടെന്നും സുധാകരൻ പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2ORycAc
via
IFTTT
No comments:
Post a Comment