കോട്ടയം : ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങള്‍ക്കിടയില്‍ പോലിസുകാരന്‍ ബൈക്കിന്‍നിന്നു ഹെല്‍മറ്റ് മോഷ്ടിച്ചുവെന്ന വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. കള്ളന്‍ പോലീസുകാരനെന്ന ആരോപണങ്ങള്‍ വ്യപകമായതോടെ സംഭവത്തില്‍ വിശദീകരണവുമായി പോലീസുകാരന്‍ തന്നെ രംഗത്തെത്തി. അഗസ്റ്റിന്‍ ജെസഫ് എന്ന പോലിസ് ഉദ്യോഗസ്ഥനാണ് സംഭവത്തെ കുറിച്ച് ഫേസ്ബുക്കിലൂടെ വിശദീകരണം നല്‍കിയത്.
പ്രതിഷേധക്കാരുടെ കല്ലേറില്‍നിന്ന് രക്ഷപെടുന്നനാണ് ഹെല്‍മറ്റെടുത്തതെന്ന് അദ്ധേഹം പറയുന്നു. നാമജപ യജ്ഞം എന്നു കരുതിയാണ് വേണ്ടത്ര സുരക്ഷാ മുന്‍കരുതലുകള്‍ ഇല്ലാതെ നിലക്കല്‍ എത്തിയത്. എന്നാല്‍ നാമജപ യജ്ഞം അക്രമത്തിലേക്കുമാറിയപ്പോള്‍ ഞങ്ങള്‍ പ്രതിരോധത്തിലായി. മഴപെയ്യുന്നതിനെക്കാള്‍ വേഗത്തിലാണ് ഞങ്ങള്‍ക്കുനേരെ കല്ലുകള്‍ പതിച്ചത് .ഞങ്ങളെകാത്തിരിക്കാന്‍ അമ്മയും അച്ഛനും വീട്ടിലുണ്ട് ഞങ്ങളും മനുഷ്യരാണ് അക്രമത്തില്‍ നിന്ന് രക്ഷനേടുന്നതിനാണ് ഹെല്‍മറ്റ് എടുത്തുവച്ചത് അല്ലാതെ മേഷ്ടിച്ചതല്ലന്നും അഗസ്റ്റിന്‍ ഫേസ്ുക്കില്‍ കുറിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ :
ഞങ്ങളെയും കാത്തിരിക്കാന്‍ വീട്ടില്‍ അമ്മയും അപ്പനും എല്ലാം ഉണ്ട്... മഴ പെയുന്നതിനേക്കാളും വേഗത്തിലാണ് ഞങ്ങള്‍ക്ക് നേരെ പാറക്കല്ലുകള്‍ വന്നത്. അതില്‍ നിന്നും രെക്ഷപെടുന്നതിനു അപ്പോള്‍ കണ്ടത് ഹെല്‍മെറ്റ് മാത്രമാണ് അതെടുത്തു വെച്ച് അതില്‍ തെറ്റായി ഒന്നും തോന്നിയതും ഇല്ല പിന്നെ ഞങ്ങള്‍ക്ക് നേരെ കല്ലേറ് നടത്തിയത് ഭക്തര്‍ അല്ല എന്ന് പ്രത്യേകം പറയേണ്ട കാര്യവും ഇല്ല... ലിലേ കൂടെ ഉള്ള പലരും ഇപ്പോള്‍ ഹോസ്പിറ്റലില്‍ ആണു അവരെ കുറിച്ച് മാധ്യമങ്ങളും പറഞ്ഞു കാണില്ല ചര്‍ച്ചയും ചെയ്യില്ല.. ജീവനില്‍ കൊതി ഉള്ളത് കൊണ്ടാ സാറുമാരെ ഹെല്‍മെറ്റ് എടുത്തത് അല്ലാതെ മോഷ്ടിച്ചതല്ല.. പോലീസിനെ കല്ലെറിയുന്നവരും വീട്ടില്‍ ഇരുന്നു ചീത്ത വിളിക്കുന്നവരും ഒന്ന് ആലോചിക്കുക ഞങ്ങളും മനുഷ്യരാണ് ഞങ്ങള്‍ക്കും കുടുംബം ഉണ്ട്.
from mangalam.com https://ift.tt/2RZGKmG
via IFTTT
No comments:
Post a Comment