ഭര്‍ത്താവുമായി വാക്കുതര്‍ക്കം: നാലുകുട്ടികളെ അഗ്നിക്കിരയാക്കിയ സ്ത്രീ സ്വയം തീകൊളുത്തി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 14, 2018

ഭര്‍ത്താവുമായി വാക്കുതര്‍ക്കം: നാലുകുട്ടികളെ അഗ്നിക്കിരയാക്കിയ സ്ത്രീ സ്വയം തീകൊളുത്തി

ലഖ്നൗ: ഭർത്താവുമായുണ്ടായ വാക്കുതർക്കത്തിന് പിന്നാലെ തന്റെ നാലു കുട്ടികളെ അഗ്നിക്കിരയാക്കിയ സ്ത്രീ സ്വയം തീകൊളുത്തി ആത്മഹത്യ ചെയ്തു. കുട്ടികളുടെ കൈകാലുകൾ കെട്ടിയിട്ടശേഷമാണ് ഇവർ തീകൊളുത്തിയതെന്ന് പോലീസ് അറിയിച്ചു. ഉത്തർപ്രദേശിലെ ഹാമിർപുർ ജില്ലയിലെ അംഗാവ് ഗ്രാമത്തിലാണ് സംഭവം. ഭർത്താവുമായി വഴക്കുണ്ടായതിന് ശേഷം ഇവർ തന്റെ മക്കളായ സപ്ന (7), പ്രശാന്ത് (5), സ്നേഹ (3), ദിവ്യാൻഷ് (1) എന്നിവരെ കൈകാലുകൾ ബന്ധിച്ച് തീകൊളുത്തുകയായിരുന്നുവെന്ന് ഹാമിർപുർ എസ്.പി ഹേംരാജ് മീണ പറഞ്ഞു. പിന്നീട് ഇവർ സ്വയം തീകൊളുത്തിയെന്നും പോലീസ് വ്യക്തമാക്കി. സംഭവത്തിൽ മൂന്ന് കുട്ടികൾ മരിക്കുകയും ഒരാളെ ഗുരുതരാവസ്ഥയിൽ ജാൻസി മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയുമാണ്. അഞ്ച് വയസുകാരൻ പ്രശാന്താണ് ഗുരുതരാവസ്ഥയിൽ തുടരുന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/2CciCYh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages