ജക്കാർത്ത: ഇന്തൊനീഷ്യൻ ദ്വീപായ സുമാത്രയിൽ പ്രളയത്തിലും മണ്ണിടിച്ചിലിലും കുട്ടികൾ ഉൾപ്പടെ 22 പേർ മരിച്ചു. പതിനഞ്ചോളം പേർക്ക് ഗുരുതരമായി പരിക്കേറ്റു. നിരവധി പേർ ഇപ്പോഴും മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. രക്ഷാപ്രവർത്തനങ്ങൾ ഊർജിതമായി തുടരുകയാണ്. സുമാത്രയുടെ വടക്ക്, പടിഞ്ഞാറ് മേഖലകളെയാണ് പ്രളയം ഗുരുതരമായി ബാധിച്ചത്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. മരിച്ചവരിൽ 11 കുട്ടികൾ ഒരു ഇസ്ലാമിക്സ്കൂളിലെ വിദ്യാർഥികളാണ്. പ്രളയത്തിൽ കെട്ടിടം തകർന്നാണ് ഇവർ അപകടത്തിൽ പെട്ടത്. നിരവധി കെട്ടിടങ്ങൾ പൂർണമായും നശിച്ച അവസ്ഥയിലാണ്. രക്ഷാപ്രവർത്തനങ്ങൾ തുടരുന്നതിനിടെ വടക്കൻ സുമാത്രയിലെ സിബോൾഗാ നഗരത്തിലുണ്ടായ അതിശക്തമായ മണ്ണിടിച്ചിൽ സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുകയായിരുന്നു. പലയിടങ്ങളിലും റോഡുകൾ തകർന്നതിനാൽ രക്ഷാപ്രവർത്തകർക്ക് എത്താൻ കഴിയുന്നില്ല. പല പ്രദേശങ്ങളും പൂർണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ്. സെപ്റ്റംബർ 28 മുതൽ പ്രകൃതിദുരന്തങ്ങൾ തുടരുന്ന ഇന്തൊനീഷ്യയിൽ ഭൂകമ്പത്തിലും സുനാമിയിലും മരിച്ചവരുടെ എണ്ണം രണ്ടായിരത്തിനും മേലെയാണ്. അയ്യായിരത്തോളം ആളുകളെ കാണാതായതായാണ് ഔദ്യോഗിക വിവരം.
from mathrubhumi.latestnews.rssfeed https://ift.tt/2OU7q9r
via
IFTTT
No comments:
Post a Comment