ശബരിമല: ഉത്തരേന്ത്യൻ സന്ന്യാസിമാരെ രംഗത്തിറക്കാൻ ബി.ജെ.പി. നീക്കം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 17, 2018

ശബരിമല: ഉത്തരേന്ത്യൻ സന്ന്യാസിമാരെ രംഗത്തിറക്കാൻ ബി.ജെ.പി. നീക്കം

തൃശ്ശൂർ: ശബരിമല സ്ത്രീപ്രവേശ വിഷയത്തിൽ ഉത്തരേന്ത്യയിൽനിന്ന് സന്ന്യാസിമാരെ കേരളത്തിലെ സമരരംഗത്തേക്ക് കൊണ്ടുവരാൻ നീക്കം. ബി.ജെ.പി. അധ്യക്ഷൻ അമിത്ഷായുടെ നിർദേശപ്രകാരമാണ് സംഘപരിവാർ ഈ നീക്കത്തിനൊരുങ്ങുന്നത്. ചൊവ്വാഴ്ച ബി.ജെ.പി. പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള നടത്തിയ പത്രസമ്മേളനത്തിൽ ഈ സമരരീതിയെക്കുറിച്ച് പരാമർശിച്ചു. രാമജന്മഭൂമി പ്രശ്‌നത്തിൽ സന്ന്യാസിമാരെ മുൻനിർത്തി നടത്തിയ സമരരീതി കേരളത്തിലും പരീക്ഷിക്കാനാണ് ബി.ജെ.പി. കേന്ദ്രനേതൃത്വം ശ്രമിക്കുന്നത്. ശബരിമലയുമായി അടുത്ത ഏതെങ്കിലും പ്രദേശത്ത് വിപുലമായ സന്ന്യാസിസമ്മേളനം സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. പ്രക്ഷോഭത്തെ ഇത്തരത്തിൽ ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവരാനാകുമെന്നാണ് സംഘപരിവാർ പ്രതീക്ഷ. ക്ഷേത്രഭരണം സർക്കാർ നിയന്ത്രണത്തിൽനിന്ന് മോചിപ്പിക്കുകയെന്നതും ഈ സമരത്തിലൂടെ മുന്നോട്ടുവെക്കും. സ്ത്രീകളെ പിന്തിരിപ്പിക്കാൻ ശ്രമിക്കും ആചാരവിരുദ്ധമായി ദർശനത്തിനെത്തുന്ന സ്ത്രീകളെ പിന്തിരിപ്പിക്കാൻ ബി.ജെ.പി. ശ്രമിക്കും. ഇതിനായി പാർട്ടിയുടെ നാലു ജനറൽസെക്രട്ടറിമാരെ പമ്പയിലും സന്നിധാനത്തും ചുമതലപ്പെടുത്തിയിട്ടുണ്ട്. സംഘർഷത്തിന് പാർട്ടിക്ക് താത്പര്യമില്ല. ശബരിമലയിലേക്ക് വരുന്ന സ്ത്രീകളെ തടയില്ല. പക്ഷേ, വിശ്വാസികൾ തടഞ്ഞേക്കും. പത്തനംതിട്ടയിൽ ബുധനാഴ്ച സംസ്ഥാനപ്രസിഡന്റിന്റെ നേതൃത്വത്തിലും എരുമേലി, നിലയ്ക്കൽ എന്നിവിടങ്ങളിൽ വനിതകളുടെ നേതൃത്വത്തിലും ഉപവാസം നടക്കും. -ശ്രീധരൻപിള്ള, ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ


from mathrubhumi.latestnews.rssfeed https://ift.tt/2CMPtUT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages