മുംബൈ: അബുദാബിയിൽ നിന്ന് ജക്കാർത്തയിലേക്ക് പറക്കുകയായിരുന്ന വിമാനത്തിൽ യുവതിക്ക് സുഖപ്രസവം. ഇത്തിഹാദ് എയർവേസിന്റെ വിമാനമാണ് ഇതുമൂലം മുംബൈയിൽ ഇറക്കേണ്ടിവന്നത്. വിമാനം അറബിക്കടലിന് മുകളിലൂടെ പറക്കുന്നതിനിടയിലാണ് യുവതി പെൺകുഞ്ഞിന് ജന്മം നൽകിയത്. ഉടൻതന്നെ പൈലറ്റ് മുംബൈ വിമാനത്താവളവുമായി ബന്ധപ്പെടുകയായിരുന്നു. അത്യാവശ്യമായി വിമാനം മുംബൈയിൽ ഇറക്കേണ്ട ആവശ്യമുണ്ടെന്ന അദ്ദേഹത്തിന്റെ അഭ്യർഥനപ്രകാരം വിമാനത്താവള അധികാരികൾ അതിന് അനുമതി നൽകി. വിമാനത്താവളത്തിലെ ഡോക്ടർമാർ അമ്മയെയും കുഞ്ഞിനെയും പരിശോധിച്ചശേഷം നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് ഇവരെ മാറ്റി. മറുപിള്ള നീക്കം ചെയ്യേണ്ടതുണ്ടായിരുന്നതിനാൽ ഇരുവരെയും ഉടൻതന്നെ തീവ്രപരിചരണവിഭാഗത്തിലേക്ക് മാറ്റിയശേഷം ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. വിമാനംവഴി തിരിച്ചുവിടേണ്ടി വന്നതിനാൽ ജക്കാർത്തയിലെത്തിയത് രണ്ടുമണിക്കൂർ വൈകിയാണ്.
from mathrubhumi.latestnews.rssfeed https://ift.tt/2JeV8n0
via
IFTTT
No comments:
Post a Comment