കൊളംബോ: ശ്രീലങ്കയിലെ മുൻ പ്രസിഡന്റ് മഹീന്ദ രാജപാക്സെ നാടകീയ നീക്കത്തിലൂടെ രാജ്യത്തെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ യുണൈറ്റഡ് പീപ്പിൾസ് ഫ്രീഡം അലയൻസ് (യു.പി.എഫ്.എ) സഖ്യകക്ഷി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചതോടെ റെനിൽ വിക്രമസിംഗെ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് പുറത്തായി. തുടർന്നാണ് രാജപാക്സെ പ്രധാനമന്ത്രിയായത്. 2015 ൽ റെനിൽ വിക്രമസിംഗെയുടെ പിന്തുണയോടെ മൈത്രിപാല സിരിസേന പ്രസിഡന്റായതോടെ രൂപംകൊണ്ട മുന്നണിയാണ് ഇതോടെ ഇല്ലാതായത്. രാജപാക്സെയെ പ്രധാനമന്ത്രി ആക്കാനുള്ള നീക്കം ശ്രീലങ്കയിൽ ഭരണഘടനാ പ്രതിസന്ധിക്ക് വഴിതെളിക്കുമെന്ന് നിരീക്ഷകർ വിലയിരുത്തുന്നു. ഭരണഘടന അനുസരിച്ച് വ്യക്തമായ ഭൂരിപക്ഷം തെളിയിക്കാതെ പ്രധാനമന്ത്രിയെ പുറത്താക്കാനാവില്ലെന്ന് മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. റെനിൽ വിക്രമസിംഗെയുമായുള്ള ഭിന്നതകളെത്തുടർന്നാണ് സർക്കാരിനുള്ള പിന്തുണ സിരിസേന പിൻവലിച്ചത്. കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൽ രാജപാക്സെയുടെ പാർട്ടി മികച്ച വിജയം നേടിയുന്നു. ശ്രീലങ്കയിലെ സഖ്യകക്ഷി സർക്കാരിന് ജനപിന്തുണ നഷ്ടപ്പെട്ടതിന്റെ തെളിവാണ് ഇതെന്ന് വിലയിരുത്തപ്പെട്ടിരുന്നു. തന്നെ വധിക്കാൻ ചിലർ നടത്തിയ ഗൂഢാലോചനയ്ക്കെതിരെ സഖ്യകക്ഷിയായ യുണൈറ്റഡ് നാഷണൽ പാർട്ടി (യു.എൻ.പി) ശക്തമായി രംഗത്തെത്തിയില്ലെന്ന ആരോപണം സിരിസേന കഴിഞ്ഞയാഴ്ച ഉന്നയിച്ചിരുന്നു. രാജപാക്സെയ്ക്കും സിരിസേനയ്ക്കുമായി 95 അംഗങ്ങളുടെ പിന്തുണയാണ് സഭയിലുള്ളത്. വിക്രമസിംഗെയുടെ യു.എൻ.പിക്ക് 106 അംഗങ്ങളുണ്ട്. നാടകീയ നീക്കങ്ങളെപ്പറ്റി വിക്രമസിംഗെയോയു.എൻ.പിയോ പ്രതികരിച്ചിട്ടില്ല.
from mathrubhumi.latestnews.rssfeed https://ift.tt/2Rh2r07
via
IFTTT
No comments:
Post a Comment