ശബരിമലയില്‍ നടക്കുന്നത് രാഷ്ട്രീയമുതലെടുപ്പെന്ന് കുഞ്ഞാലിക്കുട്ടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 22, 2018

ശബരിമലയില്‍ നടക്കുന്നത് രാഷ്ട്രീയമുതലെടുപ്പെന്ന് കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം:ശബരിമല വിഷയം സംസ്ഥാനസർക്കാരും കേന്ദ്രസർക്കാരും ചേർന്ന് സങ്കീർണമാക്കിയതാണെന്ന് പികെ കുഞ്ഞാലിക്കുട്ടി എംപി. സുപ്രീംകോടതി വിധി ഭംഗിയായി കൈകാര്യം ചെയ്യാൻ സംസ്ഥാന സർക്കാർ പരാജയപ്പെട്ടതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും കുഞ്ഞാലിക്കുട്ടി തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ശബരിമല വിഷയത്തിൽ സർക്കാരിന് കുറച്ചു കൂടി മെച്ചപ്പെട്ട സമീപനമാവാമായിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. വിധിക്കെതിരെ സർക്കാർ റിവ്യൂ ഹർജി നൽകണമായിരുന്നു. പകരം രാഷ്ട്രീയ മുതലെടുപ്പാണ് ശബരിമലയിൽ നടന്നത്. ശബരിമല സംഘർഷ ഭൂമിയാക്കിയതിൽ ഇടതുപക്ഷത്തിനും ബിജെപിക്കും പങ്കുണ്ടെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി. വർധിച്ചു കൊണ്ടിരിക്കുന്ന ഇന്ധനവിലയും അവശ്യസാധനങ്ങളുടെ വിലയും നിയന്ത്രിക്കാൻ കഴിയാത്തത് കേന്ദ്രസർക്കാരിന്റെ പോരായ്മയാണെന്നും മൻമോഹൻ സിങ്ങിന്റെ ഭരണകാലത്തുണ്ടായിരുന്ന സാമ്പത്തിക വികസനം ഇപ്പോൾ നിശ്ചലമായ നിലയിലാണെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു. അടുത്തു നടക്കുന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫിന് നല്ല പ്രകടനം കാഴ്ച വെയ്ക്കാനാവുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/2EBMy2N
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages