പാലക്കാട്: ചിറ്റൂരില്‍ ഭാര്യയേയും മക്കളെയും കൊലപ്പെടുത്തിയ മാണിക്യന്‍ പോലീസില്‍ കീഴടങ്ങിയത് നാടകീയമായി. ഭാര്യ കുമാരി, മകന്‍ മനോജ്, മകള്‍ മേഘ എന്നിവരെ കൊലപ്പെടുത്തിയ ശേഷമാണ് മാണിക്യന്‍ നേരേ സ്‌റ്റേഷനിലേയ്‌ക്കെത്തിയത്.
'ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയാണ് ഞാന്‍ സ്‌റ്റേഷനിലെത്തിയിരിക്കുന്നത്' എന്നാണ് മാണിക്യന്‍ പറഞ്ഞത്. ഉടന്‍ തന്നെ പോലീസ് സ്ഥലത്തെത്തി. പോലീസെത്തിയപ്പോഴാണ് നാട്ടുകാരും വിവരം അറിയുന്നത്. ഒരു വര്‍ഷമായി മാണിക്യനും കുടുംബവും ഇവിടെ വാടകയ്ക്ക് താമസിക്കുകയായിരുന്നു. കൊലപാതക കാരണം വ്യക്തമായിട്ടില്ല. തുണി ഇസ്തിരിയിട്ടു കൊടുക്കുന്ന ജോലിയായിരുന്നു ഇയാള്‍ക്ക്.
from mangalam.com https://ift.tt/2ysGKDr
via IFTTT
No comments:
Post a Comment