ശബരിമലയിലെത്താന്‍ സുരക്ഷ ഒരുക്കണമെന്ന യുവതികളുടെ ഹര്‍ജി: ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 24, 2018

ശബരിമലയിലെത്താന്‍ സുരക്ഷ ഒരുക്കണമെന്ന യുവതികളുടെ ഹര്‍ജി: ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി

കൊച്ചി : സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമല സന്ദര്‍ശിക്കാന്‍ മതിയായ പോലീസ് സുരക്ഷ അനുവദിക്കണമെന്ന് ചൂണ്ടിക്കാട്ടി നാലു യുവതികള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി. സര്‍ക്കാര്‍ വിശദീകരണം ലഭിച്ച ശേഷം ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും.

10-50 വയസ്സിന് ഇടയിലുള്ള അയ്യപ്പവിശ്വാസികളായ സ്ത്രീകളെ മലകയറ്റുന്നതില്‍ നിന്നും രാഷ്ട്രീയ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ തടയുന്ന സാഹചര്യത്തില്‍ സംരക്ഷണം അനുവദിക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. അഭിഭാഷകരായ എ.കെ മായ, എസ്.രേഖ ഒപ്പം, ജലജ മോള്‍, ജയമോള്‍ എന്നിവരുമാണ് കോടതിയെ സമീപിച്ചത്.

കോണ്‍ഗ്രസ് ബി.ജെപി സംസ്ഥാന അധ്യക്ഷന്മാരും ദേവസ്വം ബോര്‍ഡും സര്‍ക്കാരുമാണ് കേസിലെ എതിര്‍കക്ഷികള്‍.



from mangalam.com https://ift.tt/2POgdXW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages