കൊച്ചി: ജീവിതത്തില്‍ അപൂര്‍വ്വതകള്‍ പങ്കിടുന്ന പല ഇരട്ടകളെയും നമ്മള്‍ കണ്ടിട്ടുണ്ട്. അത്തരത്തില്‍ കേരളാ പോലീസിലും സന്തോഷകരമായ കാഴ്ചയായി ഇരട്ടസഹോദരങ്ങള്‍. കൊച്ചി സിറ്റി പൊലീസില്‍ എസ്‌ഐമാരായ ഇരട്ടസഹോദരങ്ങളാണ് ഒരേ ദിവസം ജോലിക്ക് കയറി ഒരേ നാള്‍ വിരമിക്കുന്നത്. മുളന്തുരുത്തി കാരിക്കോട് സ്വദേശികളായ എസ് ഐ മാരായ യു. കെ. രാജനും, യു, കെ. രാജുവും ഈമാസം 31ന് തൃപ്പൂണിത്തുറ എആര്‍ക്യാംപില്‍ പടിയിറങ്ങും.
ജനനം പോലെ തന്ന ജീവിതത്തിലും രാജുവിനും രാജനും സഭവിച്ചതെല്ലാം ഒരുപോലെ . ഒരുമിച്ച് പഠിച്ചു വളര്‍ന്ന ഇരുവരും ജോലിയില്‍ പ്രവേശിച്ചതും ഒരേ ദിവസം 1985 ഏപ്രില്‍ ഒന്നിന് . 34വര്‍ഷത്തെ പൊലീസ് സേവനത്തിന് ശേഷം ഇപ്പോള്‍ സര്‍വീസില്‍ നിന്നിറങ്ങുന്നതും ഒരേദിവസം . ഔദ്യോഗിക ജീവത്തില്‍ ഇരുവര്‍ക്കും പറയാനുള്ളതും നല്ല അനുഭവങ്ങള്‍ മാത്രം. 34വര്‍ഷത്തെ പൊലീസ് സേവനത്തിനിടെ ഉണ്ടായ രസകരമായ അനുഭവവും ഇവര്‍ പങ്കുവച്ചു. ഒപ്പം ജോലി ചെയ്തവര്‍ക്കും ഇവരെ കുറിച്ച് എതിരഭിപ്രായമില്ല.
34 വര്‍ഷത്തെ സേവനത്തിനിടയില്‍ ഒരിക്കല്‍ പോലും ശിക്ഷ നടപടികള്‍ ഇല്ലാതെയാണ് രാജനും രാജുവും സേനയുടെ പടി ഇറങ്ങുന്നത്. രാജന്‍ 2007 ല്‍ വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ നേടിയപ്പോള്‍ 2009 ല്‍ രാജുവും മെഡല്‍ നേടിയിട്ടുണ്ട്. ഇരുവരും 15ഉം 13ഉം വീതം ഗുഡ് സര്‍വീസ് എന്‍ട്രിയും നേടിയിട്ടുണ്ട്.
from mangalam.com https://ift.tt/2EEZ5mk
via IFTTT
No comments:
Post a Comment