ഞാനാണ് 'സീനിയര്‍ റൗഡി', സ്ഥാനാര്‍ഥിത്വം എനിക്കുതന്നെ വേണം- തെലങ്കാന കോണ്‍ഗ്രസ് നേതാവ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 29, 2018

ഞാനാണ് 'സീനിയര്‍ റൗഡി', സ്ഥാനാര്‍ഥിത്വം എനിക്കുതന്നെ വേണം- തെലങ്കാന കോണ്‍ഗ്രസ് നേതാവ്

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ സ്ഥാനാർഥിത്വം നേടുന്നതിനായി നേതാക്കൾപല അവകാശവാദങ്ങളും ഉന്നയിക്കാറുണ്ട്. മുൻകാല ജനക്ഷേമ പ്രവർത്തനങ്ങളും ജനപിന്തുണയുമെല്ലാം ചൂണ്ടിക്കാട്ടി ടിക്കറ്റിനായി സ്വന്തം പാർട്ടിയോട് വിലപേശാറുമുണ്ട്. തിരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന തെലങ്കാനയിൽ കോൺഗ്രസ് നേതാവ് ബില്ല സുധീർ റെഡ്ഡിയുടെ അവകാശവാദം ഇതിനെയെല്ലാം കവച്ചുവെക്കുന്നതായിരുന്നു. പാർട്ടിയിലെ ഏറ്റവും സീനിയറായ റൗഡിയാണു താനെന്നും അതുകൊണ്ടുതന്നെ സ്ഥാനാർഥിത്വത്തിന് അർഹതയുണ്ടെന്നുമാണ് അദ്ദേഹത്തിന്റെ വാദം. മാധ്യമപ്രവർത്തകരുമായി സംസാരിക്കുമ്പോൾ സുധീർ റെഡ്ഡി നടത്തിയ അവകാശവാദമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. തന്റെയത്രയും ക്രിമിനൽ കേസുകൾ നേരിടുന്ന മറ്റൊരാൾ പാർട്ടിയിലില്ലെന്നും ഒരു സീനിയർ റൗഡി എന്ന നിലയിൽ തനിക്ക് സ്ഥാനാർഥിത്വത്തിന് അർഹതയുണ്ടെന്നുമാണ് പാർട്ടി നേതൃത്വത്തിനു മുന്നിൽ അദ്ദേഹം അവകാശപ്പെടുന്നത്. കോൺഗ്രസിൽനിന്ന് ഒരു റൗഡിക്ക് സ്ഥാനാർഥിത്വം നൽകുന്നുണ്ടെങ്കിൽ അതു താൻതന്നെയായിരിക്കും. ഭൂമി തട്ടിയെടുക്കലിനോ കലാപത്തിനോ സാമ്പത്തിക തട്ടിപ്പിനോ തനിക്കെതിരെ കേസൊന്നുമില്ല. താൻ കാരണം ഒരു കുടുംബവും തകർന്നിട്ടില്ല.പാർട്ടിക്കുവേണ്ടിയാണ് ഒരു റൗഡിയായത്. കോൺഗ്രസ് പ്രവർത്തകർക്ക് നേരിടേണ്ടിവന്നിട്ടുള്ള അനീതികൾക്കെതിരെ പ്രതികരിച്ചതിനാണ് തനിക്ക് റൗഡി പട്ടം ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ടിക്കറ്റ് ലഭിക്കാൻ സാധ്യതയുള്ള ജംഗ രാഘവ റെഡ്ഡിയെ മറികടന്ന് സ്ഥാനാർഥിത്വം നേടാനാണ് സുധീർ റെഡ്ഡിയുടെ ശ്രമം. താൻ രാഘവ റെഡ്ഡിയെ പോലെയല്ലെന്നുംഅയാളെപ്പോലെ വാടകക്കൊലപാതകങ്ങളൊന്നും നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.തന്നെ അപേക്ഷിച്ച്രാഘവ റെഡ്ഡി ഒരു ജൂനിയർ റൗഡി മാത്രമാണെന്നും അദ്ദഹം വ്യക്തമാക്കുന്നു. Telangana- Fight over Congress Palakurthy ticket in Warangal. According to a few Congress leaders- the seniot 'rowdy' in the party should get the ticket. Nenu nee kanna senior rowdy nenu- says Sudhir Reddy to his opponent Raghav Reddy. #Congress #Telangana #TelanganaElections pic.twitter.com/CF5M8vSLIv — Rishika Sadam (@RishikaSadam) October 27, 2018 Content Highlights:Im Senior Rowdy, I Deserve Ticket, Telangana Congress, election 2018, Billa Sudheer Reddy


from mathrubhumi.latestnews.rssfeed https://ift.tt/2qenPrg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages