എടിഎം കവര്‍ച്ചയ്ക്ക് പിന്നില്‍ ഒരേസംഘം...? ക്യാമറകളില്‍ പെയ്ന്റ് അടിച്ചു, മടങ്ങിയത് ഷട്ടര്‍ താഴ്ത്തിയ ശേഷം, ഉപയോഗിച്ചത് ഗ്യാസ്‌കട്ടര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 12, 2018

എടിഎം കവര്‍ച്ചയ്ക്ക് പിന്നില്‍ ഒരേസംഘം...? ക്യാമറകളില്‍ പെയ്ന്റ് അടിച്ചു, മടങ്ങിയത് ഷട്ടര്‍ താഴ്ത്തിയ ശേഷം, ഉപയോഗിച്ചത് ഗ്യാസ്‌കട്ടര്‍

കൊച്ചി : സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള എ.ടി.എം കവര്‍ച്ചയ്ക്കു പിന്നില്‍ ഒരേ പ്രഫഷണല്‍ സംഘമെന്ന് സൂചന. കവര്‍ച്ചയുടെ സ്വഭാവത്തിലുള്ള സമാനതകളാണ് പോലീസിനെ ഇത്തരത്തിലൊരു നിഗമനത്തിലേയ്ക്ക് എത്തിച്ചിരിക്കുന്നത്. തൃശ്ശൂര്‍ കൊരട്ടിയിലും കൊച്ചി ഇരുമ്പനത്തുമാണ് രണ്ട് എടിഎമ്മുകള്‍ കുത്തിത്തുറന്ന് മോഷണം നടത്തിയത്.

രാത്രി 11 നും പുലര്‍ച്ചെ അഞ്ചു മണിയ്ക്കും ഇടയ്ക്കാണ് രണ്ടിടത്തും മോഷണം നടന്നിരിക്കുന്നത്. ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് രണ്ടിടത്തും മോഷണം നടത്തിയിരിക്കുന്നത്. കൂടാതെ മോഷണം പതിയാതിരിക്കാന്‍ സിസി ടിവി കാമറകള്‍ പെയിന്റ് അടിച്ച് മറച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഒരേ പ്രൊഫഷണല്‍ സംഘമാണ് കൃത്യത്തിന് പിന്നിലെന്ന നിഗമനത്തില്‍ പോലീസ് എത്തിയത്. രണ്ട് എടിഎമ്മിന്റെയും ഷട്ടര്‍ താഴ്ത്തിയ നിലയില്‍ ആയിരുന്നു. മോഷണം പുറത്തറിയാന്‍ വൈകിക്കുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യമെന്നാണ് നിഗമനം.



from mangalam.com https://ift.tt/2A67o6o
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages