തമ്മനത്തെ മീന്‍കട തുറക്കുന്നതിനു മുമ്പേ അടപ്പിച്ചു: മീന്‍കച്ചവടം ഓണ്‍ലൈന്‍ വഴിയാക്കാന്‍ 'ഒറ്റയ്ക്ക്’ വീല്‍ച്ചെയറില്‍ ഹനാന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 12, 2018

തമ്മനത്തെ മീന്‍കട തുറക്കുന്നതിനു മുമ്പേ അടപ്പിച്ചു: മീന്‍കച്ചവടം ഓണ്‍ലൈന്‍ വഴിയാക്കാന്‍ 'ഒറ്റയ്ക്ക്’ വീല്‍ച്ചെയറില്‍ ഹനാന്‍

കൊച്ചി: കോളേജ് യൂണിഫോമില്‍ മീന്‍കച്ചവടം നടത്തി വൈറലായ ഹനാന്‍ എന്ന 21 കാരിയുടെ ജീവിതവും പിന്നാലെയുണ്ടായ അപകടവും വന്‍ വാര്‍ത്തയായിരുന്നു. പരിപാടിക്ക് പോയി തിരിച്ചുവരുന്നതിനിടെയുണ്ടായ കാര്‍ അപകടത്തിലേറ്റ പരിക്കിന്റെ പിടിയില്‍ നിന്ന് സുഖം പ്രാപിക്കുന്നതിനിടെയാണ് അടുത്ത ആഘാതമായി തമ്മനത്തെ മീന്‍ കട പൂട്ടിച്ചിരിക്കുന്നത്. ഇതോടെ മീന്‍ കച്ചവടം ഓണ്‍ലൈന്‍ വഴിയാക്കാന്‍ ഹനാന്‍ ഒരുങ്ങുകയാണ്.

കടയ്ക്ക് കൂടുത; അവകാശികളുണ്ടെന്നും, അതിനാല്‍ കട തുറക്കാന്‍ സമ്മതിക്കില്ലെന്നും അഡ്വാന്‍സ് നല്‍കിയ തുക തിരികെ വാങ്ങി പൊയ്‌ക്കൊള്ളാനുഗ ആവശ്യപ്പെട്ടുവെന്ന് ഹനാന്‍ പറയുന്നു. ഇതേതുടര്‍ന്ന് നിരാശയാകാനില്ലെന്നും ഓണ്‍ലൈന്‍ വഴി മീന്‍ വില്‍പന ആരംഭിക്കുമെന്നും ഹനാന്‍ പറയുന്നു. കഴിഞ്ഞ സെപ്റ്റംബര്‍ രണ്ടാം തിയതി ഉണ്ടായ അപകടത്തെ തുടര്‍ന്ന് വീല്‍ച്ചെയറില്‍ കഴിയുന്ന ഹനാന്‍ സുഹൃത്തുക്കളുടെയും ചില അഭ്യൂദയകാംഷികളുടെയും സഹായത്തോടെയാണ് മീന്‍ കട തുടങ്ങാന്‍ ഒരുങ്ങിയത്. ഇതിനായി മുറി വാടകയ്‌ക്കെടുത്ത് പണി നടക്കുന്നതിനിടെയാണ് തമ്മനത്ത് മീന്‍ കട വീണ്ടും തുറക്കാന്‍ ഒരുങ്ങിയത്.

ഒരു സാധു മനുഷ്യനാണ് തനിക്ക് മുറി വാടകയ്ക്ക് നല്‍കിയത്. എന്നാല്‍ ചിലരുടെ ഇടപെടലുകള്‍ക്കൊണ്ടാകാം അദേഹം കടമുറി ഒഴിഞ്ഞു തരണമെന്ന് ആവശ്യപ്പെടുകയായിരുന്നു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ചിലവാക്കിയ തുകയുടെ ഒരു ഭാഗം നല്‍കുകയും ചെയ്തതായി ഹനാന്‍ പറയുന്നു.

ഹനാന്റെ ജീവിതാവസ്ഥ അറിഞ്ഞുകൊണ്ട് ഒരു എന്‍ആര്‍ഐ കാരനാണ് താമസിക്കാന്‍ ഫ്‌ളാറ്റ് നല്‍കിയത്. ആദ്യ മാസം വാടക കൊടുക്കണ്ടെങ്കിലും അടുത്ത മാസം മുതല്‍ വാടകയും കൊടുക്കണമെന്ന് ഹനാന്‍ പറയുന്നു. വീല്‍ച്ചെയറില്‍ കഴിയുന്ന ഹനാന്‍ മീന്‍ കച്ചവടം തുടങ്ങാന്‍ ഒരു വാഹനത്തിനായി ലോണിനു വേണ്ടി അപേക്ഷ നല്‍കി കാത്തിരിക്കുകയാണ്.



from mangalam.com https://ift.tt/2NzR4yc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages