ന്യുഡല്‍ഹി: ആന്ധ്രാപ്രദേശ്, ഒഡീഷ തീരങ്ങളെ ഭീതിയിലാഴ്ത്തി തിത്‌ലി ചുഴലിക്കാറ്റ് എത്തുന്നു. ബംഗാള്‍ ഉള്‍ക്കടലിനു മുകളിലൂടെ അതീതീവ്ര ചുഴലിക്കാറ്റ് ആയി തിത്‌ലി വ്യാഴാഴ്ച രാവിലെ തീരത്തെത്തും. ഇതോടൊപ്പം കിഴക്കന്‍ സംസ്ഥാനങ്ങളില്‍ മിക്കയിടങ്ങളിലും മഴയും ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. വെള്ളിയാഴ്ചവരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്. കേരളത്തില്‍ കാറ്റ് കാര്യമായി ബാധിക്കില്ലെങ്കിലും രണ്ടു ദിവസം നേരിയ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്.
ഒഡീഷയിലെ ഗൊപാല്‍പുരിലും ആന്ധ്രയിലെ കലിംഗപട്ടണത്തിനും മധ്യേയുള്ള മേഖലകളിലായിക്കും മഴ ലഭിക്കുക. നാളെ രാവിലെ തന്നെ മണിക്കൂറില്‍ 165 കിലോമീറ്റര്‍ വേഗതയുള്ള കാറ്റ് എത്തുമെന്നാണ് കരുതുന്നത്. കാറ്റ് എത്തുന്നതോടെ തീരങ്ങളില്‍ തിര ഒരു മീറ്റര്‍ വരെ ഉയര്‍ന്നേക്കും. ഗഞ്ജം, ഗണപതി, പുരി, ബാലസോര്‍, കേന്ദ്രപാറ ജില്ലകളിലായിരിക്കും കനത്ത മഴ എത്തുക. ആന്ധ്രയിലെ വിശാഖപട്ടണം, വിഴിനഗരം, ശ്രീകാകുലം എന്നീ ജില്ലകളിലാണ് ഏറ്റവുമധികം നാശം വരുത്തുക. തുടര്‍ന്ന് ഒഡീഷയിലെ തീരംവഴി പശ്ചിമ ബംഗാളിലേക്ക് കടക്കും.
അതേസമയം, ലുബാന്‍ ചുഴലിക്കാറ്റ് ഒമാന്‍, യെമന്‍ തീരത്തെ ലക്ഷ്യമാക്കഅതിതീവ്രതയില്‍ എത്തിയതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ കരയിലേക്ക് അടിക്കണമെങ്കില്‍ ഇനിയും മൂന്നു ദിവസം കൂടി വൈകും. മത്സ്യത്തൊഴിലാളികള്‍ യെമന്‍ ഭാഗത്തേക്ക് പോകരുതെന്ന് നിര്‍ദേശമുണ്ട്. അറബിക്കടലില്‍ വന്‍ തിരകള്‍ ഇപ്പോഴും ഉയരുന്നുണ്ട്. തെക്കന്‍ മേഖല ഏതാാനും ദിവസങ്ങള്‍ക്കുള്ളില്‍ ശാന്തമാകുമെന്നാണ് നിഗമനം.
അമേരിക്കയെ ഭീതിയിലാഴ്ത്തി ശക്തിയേറിയ മൈക്കിള്‍ കൊടുങ്കാറ്റും എത്തുന്നുണ്ട്. ബുധനാഴ്ചയോടെ കാറ്റഗറി മൂന്നില്‍ പെടുന്ന കാറ്റ് ഫ്‌ളോറിഡയില്‍ വീശിയടിക്കും. മണിക്കൂറില്‍ 250 കലോമീറ്റര്‍ വരെ വേഗതയില്‍ മൈക്കിള്‍ ഫ്‌ളോറിഡയുടെ വടക്കു-പടിഞ്ഞാറന്‍ മേഖലയില്‍ ആഞ്ഞടിക്കുമെന്നാണ് സൂചന. മുന്‍കരുതല്‍ എന്ന നിലയില്‍ ഇതിനകം തന്നെ 370,000 ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.
ഫ്‌ളോറിഡ, അലബാമ, ജോര്‍ജിയ എന്നിവിടങ്ങളില്‍ അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചു. മധ്യഅമേരിക്കയില്‍ ഇതിനകം 13 പേര്‍ എങ്കിലും മരണപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ വടക്കന്‍ മേഖലയിലേക്കാണ് കാറ്റ് വീശിക്കൊണ്ടിരിക്കുന്നത്. കാറ്റിന്റെ ഭീകരത വ്യക്തമാക്കുന്ന ഗ്രാഫിക്‌സ് ഗവര്‍ണര്‍ സ്‌കോട്ട് ട്വീറ്റ് ചെയ്തിരിക്കുകയാണ്.
Let me be clear- the storm surge that our coastal counties are facing is deadly. DO NOT ignore warnings from local officials- this storm could kill you. We can rebuild your house, we cannot rebuild your life. If you have evacuation orders, LEAVE NOW. https://t.co/INtoT3YgnW— Rick Scott (@FLGovScott) October 9, 2018
from mangalam.com https://ift.tt/2NAL5cB
via IFTTT
No comments:
Post a Comment