ഭഗവാന്‍ ശ്രീകൃഷ്ണന്റെ ജനനസര്‍ട്ടിഫിക്കറ്റ് ചോദിച്ച് വിവരാവകാശ അപേക്ഷ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 6, 2018

ഭഗവാന്‍ ശ്രീകൃഷ്ണന്റെ ജനനസര്‍ട്ടിഫിക്കറ്റ് ചോദിച്ച് വിവരാവകാശ അപേക്ഷ

മഥുര: ഭഗവാന്‍ ശ്രീകൃഷ്ണന്റെ ജനനസര്‍ട്ടിഫിക്കറ്റ് ചോദിച്ച് വിവരാവകാശ അപേക്ഷ. പുരാണത്തില്‍ കൃഷ്ണന്‍ ജനിച്ചു എന്ന് അറിയപ്പെടുന്ന മഥുരയിലെ ഉദ്യോഗസ്ഥര്‍ക്കാണ് ഇത്തരത്തില്‍ അപേക്ഷ നല്‍കിയിരിക്കുന്നത്.

ഛത്തീസ്ഗഡ് ബിലാസ് പുരിലുള്ള മനുഷ്യാവകാശ പ്രവര്‍ത്തകനായ ജൈനേന്ദ്രകുമാര്‍ ജെന്റ്ലെയാണ് രേഖകള്‍ ആവശ്യപ്പെട്ട് അധികൃതരെ സമീപിച്ചത്. മഥുരയിലെ ജനന മരണ കണക്കുകളുടെ റെക്കോഡ് ചെയ്ത് സൂക്ഷിക്കുന്ന മുനിസിപ്പല്‍ കമ്മീഷണര്‍ക്കാണ് ജൈനേന്ദ്രകുമാര്‍ അപേക്ഷ നല്‍കിയത്. ഇതിനെ വിവരക്കേട് എന്നാണ് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് രമേഷ് ചന്ദ് സംഭവത്തെക്കുറിച്ച് വ്യക്തമാക്കിയത്.

കഴിഞ്ഞ മാസം ആഘോഷിച്ച ജന്മാഷ്ടമി എന്നറിയപ്പെടുന്ന ശ്രീകൃഷ്ണന്റെ പിറന്നാള്‍ ആഘോഷത്തിനിടെ ജന്മദേശമായ മഥുരയില്‍ സംഘടിപ്പിച്ച പരിപാടികള്‍ക്കിടയിലാണ് രേഖകള്‍ ആവശ്യപ്പെട്ടു കൊണ്ട് ജൈനേന്ദ്രകുമാര്‍ രംഗത്തെത്തുന്നത്.

ദ്വാപരയുഗത്തില്‍ ശ്രീകൃഷ്ണന്‍ പിറന്നുവെന്ന് അറിയപ്പെടുന്നിടമാണ് ഉത്തര്‍പ്രദേശിലെ മഥുര. കൃഷ്ണജന്മഭൂമിയെന്നാണ് ഈ പ്രദേശം അറിയപ്പെടുന്നത്.



from mangalam.com https://ift.tt/2OJQSko
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages