വില്ലകളിലെ അനധികൃത വാസം; പിഴ 10000 ദിര്‍ഹം മുതല്‍ ഒരുലക്ഷം ദിര്‍ഹം വരെ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 6, 2018

വില്ലകളിലെ അനധികൃത വാസം; പിഴ 10000 ദിര്‍ഹം മുതല്‍ ഒരുലക്ഷം ദിര്‍ഹം വരെ

അബുദാബി : അനാരോഗ്യകരമായ സാഹചര്യത്തില്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്നുവെന്ന കണ്ടെത്തലുകളെ തുടര്‍ന്ന് വില്ലകളിലെ മുറികള്‍ ഭാഗിച്ച് നിയമവിരുദ്ധമായി വാടകയ്ക്ക് കൊടുക്കുന്നവര്‍ക്ക് പിടിത്തം വീഴുന്നു. ഇത്തരത്തിലുള്ള മുറികള്‍ക്ക് കരാര്‍ രജിസ്‌ട്രേഷന്‍ കൊടുക്കുന്നത് അബുദാബി മുന്‍സിപ്പാലിറ്റി നിര്‍ത്തലാക്കി.

അബുദാബി എമിറേറ്റില്‍ ഭവന നിര്‍മ്മാണ യൂണിറ്റുകളുടെ നിയന്ത്രണം സംബന്ധിച്ച് 2011 ലെ ഒന്നാം നമ്പര്‍ നിയമം അനുസരിച്ച്, അധിവാസ ആസൂത്രണത്തേക്കാള്‍ ജനബാഹുല്യം അനുവദനീയമല്ലെന്നും ഈ നിയമം ലംഘിക്കുന്നവര്‍ക്ക് പതിനായിരം ദിര്‍ഹം മുതല്‍ ഒരുലക്ഷം ദിര്‍ഹം വരെ പിഴയും നിയമ നടപടിയും സ്വീകരിക്കാമെന്നും മുന്‍സിപ്പല്‍ അധികൃതര്‍ വ്യക്തമാക്കി. സുരക്ഷയും പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കാന്‍ അബുദാബി മുന്‍സിപ്പാലിറ്റി പാര്‍പ്പിട നിയമം എല്ലാവരും കര്‍ശനമായി പാലിക്കണമെന്നാണ് ആവശ്യപ്പെടുന്നത്.

വിവേചനമില്ലാത്ത രീതയില്‍ ഒട്ടേറെപ്പേരെ ഒരു വില്ലയില്‍ പാര്‍പ്പിക്കുന്ന നിയമവിരുദ്ധമായ താമസരീതിയ്‌ക്കെതിരെ പൊതുജനങ്ങള്‍ക്ക് മുന്‍സിപ്പാലിറ്റിയില്‍ പരാതി നല്‍കാം. അബുദാബിയുടെ വിവിധ മേഖലകളില്‍ അനധികൃത താമസ സൗകര്യങ്ങള്‍ വര്‍ധിച്ചു വരുന്നതായി കണ്ടെത്തിയ സാഹചര്യത്തില്‍ മുന്‍സിപ്പാലിറ്റി കര്‍ശന പരിശോധനകള്‍ നടത്തിവരികയാണ്.



from mangalam.com https://ift.tt/2QvRAyZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages