തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വാര്‍ത്താസമ്മേളനം പരാജിതന്റെ പരിദേവനമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള. ക്ഷേത്രത്തിലെ പിതൃസ്ഥാനീയനായ തന്ത്രിയെ അപമാനിക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമം ശരിയായില്ല. പരാജയം മൂലം മുഖ്യമന്ത്രിക്ക് സമനില നഷ്ടപ്പെട്ടിരിക്കുകയാണെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി. ശബരിമല തന്ത്രി ആരുടേയും ഉദ്യോഗസ്ഥനാല്ല. നഗൂഢതകള്‍ കൊണ്ട് വിശ്വാസത്തെ തകര്‍ക്കാന്‍ കഴിയില്ല.
മുഖ്യമന്ത്രി പറയുന്നത്‌പോലെ ശബരിമലയില്‍ പ്രശ്‌നമുണ്ടാക്കിയത് സംഘപരിവാര്‍ അല്ല, സത്യമാണ് ഈശ്വരന്‍. പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് ബി.ജെ.പിയുടെ പരിപാടി പത്തനംതിട്ടയിലേക്ക് മാറ്റിയത്. പുറത്തുനിന്നുള്ളവര്‍ അതില്‍ പ്രശ്‌നമുണ്ടാക്കുമെന്ന് ഉറപ്പുണ്ടായിരുന്നു. ആക്രമണങ്ങള്‍ക്ക് പിന്നില്‍ ആര്‍.എസ്.എസ് ആണെന്നതിന് എന്തുറപ്പാണുള്ളത്. തെറ്റുപറ്റിയെങ്കില്‍ മുഖ്യമന്ത്രി അതു സമ്മതിക്കണം. ഇക്കാര്യത്തില്‍ ജുഡീഷ്യല്‍ പരിശോധനയ്ക്ക് തയ്യാറാകണം. പ്രശ്‌നങ്ങളുടെ അടിവേരുകള്‍ എല്ലാം സി.പി.എമ്മില്‍ ഉള്‍പ്പെട്ടവരാണെന്ന് തെളിയുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
അതേസമയം, ശബരിമല ക്ഷേത്രത്തില്‍ ദേവസ്വം ബോര്‍ഡിനാണ് പൂര്‍ണ്ണ അവകാശമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ നാളെ മറുപടി നല്‍കാമെന്ന് രാജകുടുംബ പ്രതിനിധ ശശികുമാര വര്‍മ്മ. ശബരിമലയില്‍ ഇത്തവണ 10-50നു ഇടയിലുള്ള ഒരു ഭക്തപോലും എത്തിയില്ലെന്ന് അദ്ദേഹം പറഞ്ഞു. മറ്റുചിലരൊക്കെ എത്തിയെങ്കിലും അവര്‍ക്ക് അതിനുള്ള പ്രതിഫലവും ലഭിച്ചു. മലയിറങ്ങേണ്ടിവന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
from mangalam.com https://ift.tt/2EEiweX
via IFTTT
No comments:
Post a Comment