ദേവസ്വം നിയമന അഴിമതിക്കേസില്‍ തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ കുറ്റപത്രം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 30, 2018

ദേവസ്വം നിയമന അഴിമതിക്കേസില്‍ തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ കുറ്റപത്രം

കൊച്ചി: ഗുരുവായൂർ ദേവസ്വം നിയമന അഴിമതിക്കേസിൽ ബിഡിജെഎസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിക്കെതിരെ വിജിലൻസ് കുറ്റപത്രം. രണ്ട് ഉദ്യോഗസ്ഥരെ ചട്ടം മറികടന്ന് ഉയർന്ന തസ്തികയിൽ നിയമിച്ചുവെന്നാണ് കേസ്. ദേവസ്വം ബോർഡ് ചെയർമാനായിരുന്ന ടി.വി ചന്ദ്രമോഹൻ അടക്കമുള്ളവരെ പ്രതിയാക്കിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. അഴിമതി നടന്നിട്ടുണ്ടെന്നാണ് വിജിലൻസ് കണ്ടെത്തൽ. പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി തേടിയിരിക്കുകയാണ് വിജിലൻസ്. ഭരണസമിതിയുടെ കാലത്ത് രഞ്ജിത്ത്, രാജു എന്നിവരെ ഉയർന്ന തസ്തിക സൃഷ് ടിച്ച് ഉയർന്ന ശമ്പളം നൽകിയെന്നാണ് കേസ്. നിയമനം നടത്തിയ കാലത്ത് ദേവസ്വം ബോർഡ് അംഗമായിരുന്നു തുഷാർ വെള്ളാപ്പള്ളി. കൊടുങ്ങല്ലൂർ സ്വദേശിയാണ് ഇതിനെതിരെ പരാതി നൽകിയത്. ഏഴ് പേരെ പ്രതികളാക്കിയാണ് കേസ് രജിസ്റ്റർ ചെയ്തത്. പുതിയ നിയമം അനുസരിച്ച് ദേവസ്വം ബോർഡ് ഭാരവാഹികളായിരുന്നവരെ പബ്ലിക് സെർവന്റായി കണക്കാക്കും. അതിനാലാണ് വിജിലൻസ് പ്രോസിക്യൂഷൻ അനുമതി തേടിയിരിക്കുന്നത്. സർക്കാരിൽ നിന്ന് അനുമതി ലഭിച്ചാലുടൻ കോടതിയിൽ കുറ്റപത്രം സമർപ്പിക്കും


from mathrubhumi.latestnews.rssfeed https://ift.tt/2RlAape
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages