ആപ്പിൾ, ആമസോൺ സെർവറുകളിൽ ചൈനീസ് ചിപ്പുകളെന്ന് റിപ്പോർട്ട് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 5, 2018

ആപ്പിൾ, ആമസോൺ സെർവറുകളിൽ ചൈനീസ് ചിപ്പുകളെന്ന് റിപ്പോർട്ട്

വാഷിങ്ടൺ: ആപ്പിൾ, ആമസോൺ തുടങ്ങിയ ആഗോളപ്രശസ്തമായ കമ്പനികളുടെ കംപ്യൂട്ടർ സെർവറുകളിൽ ചൈനീസ് സൈന്യം മൈക്രോചിപ്പുകൾ ഘടിപ്പിച്ച് രഹസ്യങ്ങൾ ചോർത്തുന്നുവെന്ന് റിപ്പോർട്ട്. യു.എസ്. മാധ്യമമായ ബ്ലൂംബെർഗാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. ചൈനയിൽനിന്നാണ് ഈ കമ്പനികൾ തങ്ങളുടെ കംപ്യൂട്ടർ ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നത്. ഇത്തരത്തിൽ കയറ്റിയയയ്ക്കുന്ന സെർവറുകളുടെ മദർബോർഡിൽ പെൻസിൽ മുനയോളമോ ധാന്യമണിയുടെയോ അത്രയുംമാത്രം വലുപ്പമുള്ള ചെറുചിപ്പുകൾ ചൈന ഘടിപ്പിച്ചിരുന്നതായി ബ്ലൂംബെർഗ് റിപ്പോർട്ടിൽ പറയുന്നു. ചൈനീസ് സൈന്യമായ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ, കംപ്യൂട്ടർ ഹാർഡ്വേറുകൾ ഹാക്ക് ചെയ്യാൻ പ്രത്യേക പരിശീലനം നടത്തിയ വിഭാഗമാണ് ചിപ്പുകൾ വികസിപ്പിച്ചെടുത്തിട്ടുള്ളത്. ഇത്തരത്തിൽ ചിപ്പുകൾ ഘടിപ്പിക്കപ്പെട്ട മദർബോർഡിൽനിന്ന് മറ്റുരാജ്യങ്ങളുടെ രഹസ്യവിവരങ്ങൾ ചോർത്താനും സെർവറിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കാനും ഇവർക്കാകും. ആപ്പിളിനെയും ആമസോണിനെയും കൂടാതെ മറ്റ് സർക്കാർ ഏജൻസികൾ, കമ്പനികൾ, ബാങ്കുകൾ എന്നിവയുടെയും സെർവറുകളിൽ ചൈനീസ് ചിപ്പുകൾ ഘടിപ്പിച്ചേക്കാം -റിപ്പോർട്ട് പറയുന്നു. മൂന്നുവർഷത്തോളം രഹസ്യമായി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയതാണിത്.


from mathrubhumi.latestnews.rssfeed https://ift.tt/2xZXKjY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages