തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ പോലീസിനെ വര്‍ഗീയവത്കരിക്കാനും പോലീസിനുള്ളില്‍ കലാപം സൃഷ്ടിക്കാനും സംഘപരിവാര്‍ ശക്തികള്‍ ഹീനമായ ശ്രമം നടത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പോലീസ് സേനയിലെ വിശ്വാസികള്‍ തങ്ങളുടെ വിശ്വാസത്തിന് അനുയോജിച്ച് നിലപാട് എടുക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് മാധ്യമങ്ങളിലൂടെ പറയുന്നത് കേട്ടു. പോലീസിലെ ഉന്നതമായ അച്ചടക്കം തകര്‍ക്കാനും വര്‍ഗീയമായ ചേരിതിരിവ് സൃഷ്ടിക്കാന്‍ കഴിയുമോ എന്നൊരുശ്രമം ആണ് ഇവിടെ നടന്നത്. പോലസില്‍ കലാപമുണ്ടാക്കാന്‍ കളിയുമോ എന്നതും ഇവരുടെ ഉദ്ദേശ്യമായിരുന്നു. സുപ്രീം കോടതി വിധി ഏതെങ്കിലും വിധിത്തില്‍ തകര്‍ക്കണം. പൊളിക്കണം. അതിനു വേണ്ടി ഏതറ്റംവരെയും ഇത്തരത്തിലുള്ള വര്‍ഗീയ വിധംസ്വക ശക്തികള്‍ പോകുമെന്നതിന്റെ ഉദാഹരണമാണ് ഈ സംഭവങ്ങള്‍ എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
പോലീസുകാരിലും പോലീസ് ഓഫീസര്‍മാരിലും ധാരാളം വിശ്വാസികളുണ്ട്. അയ്യപ്പ വിശ്വാസിയായ ഒരു ഓഫീസര്‍ രാവിലെ ദര്‍ശനത്തിനെത്തിയത് ദുര്‍വ്യാഖ്യാനം ചെയ്യുന്ന സ്ഥിതിവരെയുണ്ടായി. ഓരോരുത്തര്‍ക്കും അവരുടെ വിശ്വാസം കാത്തുസൂക്ഷിക്കാന്‍ അവകാശമുണ്ട്. അത് വ്യക്തിപരമാണ്. അതിനെ ഇത്തരത്തില്‍ ഹീനമായി ചിത്രീകരിക്കുന്നത് യഥാര്‍ത്ഥത്തില്‍ വിശ്വാസികളെ അപമാനിക്കുന്ന സംഘപരിപവാര്‍ രാഷ്ട്രീയത്തിന്റെ ഭാഗമാണ്. എല്ലാ ജതിയിലും മതത്തിലുംപെട്ട വിശ്വാസികള്‍ അവരുടെ പ്രാര്‍ത്ഥനയില്‍ ഏര്‍പ്പെടുമ്പോള്‍ എല്ലാ സ്ഥലത്തും സുരക്ഷ ഒരുക്കുക, അതിനുള്ള ക്രമീകരണം ഒരുക്കുക എന്നതൊക്കെ പോലീസ് ചെയ്യുന്നത് ജാതിയും മതവും നോക്കിയല്ല.
പോലീസിനെ വര്‍ഗീയവത്കരിക്കാന്‍ ശ്രമിക്കാന്‍ ശ്രമിക്കുന്ന ഹീനമായ ശ്രമങ്ങളെ തുറന്നുകാണിക്കുകയും അത് പൂര്‍ണ്ണമായും ഒറ്റപ്പെടുത്തുകയും പരായജപ്പെടുത്തുകയും വേണം. കേസുണ്ടായാല്‍ അതില്‍പെട്ടവരെ പോലീസ് അറസ്റ്റു ചെയ്യും. ക്രമസമാധാനനില പാലിക്കാന്‍ വ്യത്യാസ്ത തലങ്ങളില്‍ പോലീസ് എത്തേണ്ടിവരും.അതിനാല്‍ ജാതിയും മതവും നോക്കി പോലീസിനെ എത്തിക്കുക സാധ്യമല്ല. നമ്മുടെ നാട്ടില്‍ അത്തരമൊരു ദുര്യോഗമില്ല. നാം നേടിയിട്ടുള്ള മതപരമായ പാരമ്പര്യം ആണിതിനു കാരണം. പോലീസ് സേനയെ തന്നെ തകര്‍ക്കാന്‍ കഴിയുമോ എന്ന ശ്രമമാണ് ഇവിടെ നടക്കുന്നത്.
പ്രതിപക്ഷ നേതാവിനെപോലെയുള്ളവര്‍ നടപ്പാക്കുന്നത് അവരുടെ ഉത്തരവാദിത്തമാണോ എന്നറിയാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് താല്‍പര്യമുണ്ട്. ഇത്തരം സമീപനങ്ങളെ ജനങ്ങള്‍ തുറന്നുകാണിക്കുകയും എതിര്‍ക്കുകയും വേണം- മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
from mangalam.com https://ift.tt/2JaCmNu
via IFTTT
No comments:
Post a Comment