പെങ്ങളെ ഈ ആചാരങ്ങളുടെ കടയ്ക്കല്‍ കത്തി വയ്ക്കല്ലേ...ഹിന്ദുവിന്റെ ആചാരങ്ങള്‍ തല്ലി തകര്‍ക്കല്ലേ... ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ അലി അക്ബര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 7, 2018

പെങ്ങളെ ഈ ആചാരങ്ങളുടെ കടയ്ക്കല്‍ കത്തി വയ്ക്കല്ലേ...ഹിന്ദുവിന്റെ ആചാരങ്ങള്‍ തല്ലി തകര്‍ക്കല്ലേ... ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ അലി അക്ബര്‍

കൊച്ചി: ശബരിമലയില്‍ ഏത് പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കുന്ന സുപ്രീം കോടതി വിധിയെ അനുകൂലിച്ചും പ്രതികൂലിച്ചും വലിയ ചര്‍ച്ചകളാണ് നടക്കുന്നത്. സംഭവത്തില്‍ വീണ്ടും പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ അലി അക്ബര്‍. ഹിന്ദുപ ആചാരങ്ങള്‍ മനസിലാക്കി തീരുമാനമെടുക്കാന്‍ ഹിന്ദുക്കളോട് ആഹ്വാനം ചെയ്യുകയാണ് അദ്ദേഹം.

നാടിന്റെ നന്മയ്ക്കായി ഒരായിരം ആചാരങ്ങള്‍ കൂടിച്ചേര്‍ന്നതാണ് ഹിന്ദു സംസ്‌കാരമെന്ന് അഭിപ്രായപ്പെടുന്ന അദ്ദേഹം അത്തരം ആചാരങ്ങളും അതിന്റെ ഉദ്ദേശങ്ങളും വിവരിക്കുന്നു. ചെറിയ ചെറിയ കാര്യങ്ങള്‍ പറഞ്ഞ് ഈ ആചാരങ്ങളുടെ കടയ്ക്കല്‍ കത്തിവയ്ക്കരുതെന്ന് അദ്ദേഹം സ്ത്രീകളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം;

ഹിന്ദുവിന്റെ ആചാരങ്ങള്‍ തല്ലി തകര്‍ക്കല്ലേ.

ക്ഷേത്രവും ക്ഷേത്രക്കുളവും, ആലും ആല്‍ത്തറയും, കാവും കാവിലെ സര്‍പ്പങ്ങളും ഹിന്ദുവിന്റെ ആചാരങ്ങളുടെ ഭാഗമാണ് ഒപ്പം പ്രകൃതിയുടെ സംരക്ഷണവുമാണ്.... ആനയൂട്ട് മുതല്‍ മത്സ്യ ഊട്ടും, ഉറുമ്പിനെയൂട്ടുന്നതും മനുഷ്യരെ ഊട്ടുന്നതും ഹിന്ദു ആചാരത്തിന്റെ ഭാഗമായ അന്ന ദാനം തന്നെ. സൂര്യനെ വണങ്ങി, വായുവിനെ വണങ്ങി ഭൂമിയെയും ജലത്തെയും വണങ്ങി അഗ്‌നിയിലര്‍പ്പിക്കുന്നതും ഹിന്ദുവിന്റെ പ്രകൃതിയോടുള്ള ആരാധനാ ആചാരങ്ങള്‍ തന്നെ.

ഓണത്തിനൊരുണും, വിഷുവിനൊരു കണിയും കൈനീട്ടവും വിദ്യയ്ക്ക് തുടക്കമിടാന്‍ വിദ്യാരംഭവും, ആയുധത്തെ പൂജിക്കുന്നതും ഹിന്ദുവിന്റെ ആചാരങ്ങള്‍ തന്നെ.ക്ഷാമകാലത്തെടുത്ത് ജനത്തെ പരിപാലിക്കുന്നതിന് വേണ്ടി ദേവതകള്‍ക്ക് പിന്നില്‍ സമ്പത്ത് ശേഖരിച്ച് വയ്ക്കുന്നതും ആചാരം തന്നെ.
ഔഷധികള്‍ക്ക്, പ്രകൃതിക്ക് നാല്‍ക്കാലികള്‍ക്ക്,സകല പ്രാണികള്‍ക്കും കൂടെ രാജാവിനും നന്മ വരട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നതും ഹിന്ദു ആചാരം തന്നെ. കാലാകാലങ്ങളില്‍ അനാചാരങ്ങളെ തുടച്ചു നീക്കുന്നതും ഹിന്ദു ആചാരങ്ങള്‍ തന്നെ. രാഗവും താളവും ലയവും,ശ്രുതിയും സ്വരങ്ങളും, സാഹിത്യവും ശാസ്ത്രവും ഹൈന്ദവന്റെ ആചാരങ്ങള്‍ തന്നെ.

ഇനിയുമുണ്ടേറെ പറഞ്ഞു തീര്‍ക്കാനാവാത്ത ആചാരങ്ങള്‍. അത്താഴ പട്ടിണിക്കാരുണ്ടോ എന്ന് കേട്ടിരുന്നത് ഹിന്ദുവിന്റെ വീടുകളില്‍ നിന്നായിരുന്നു. ഒരു ആര്‍ത്തവ വട്ടം,ഒരു ശബരിമല, കുഞ്ഞ് കുഞ്ഞു കാര്യങ്ങള്‍ക്കു വേണ്ടി പെങ്ങളെ ഈ ആചാരങ്ങളുടെ കടയ്ക്കല്‍ കത്തി വയ്ക്കല്ലേ, മൂര്‍ച്ച കൂട്ടാന്‍ ഒരുപാട് പേരുണ്ടാകും അവരുടെ ലക്ഷ്യം മേല്പറഞ്ഞ ആചാരങ്ങള്‍ മുഴുക്കെ തകര്‍ക്കുക എന്നതാണ്.

ദൂരെ നിന്ന് കാണുമ്പോഴേ ഹിന്ദുക്കളെ നിങ്ങളുടെ ആചാരങ്ങളുടെ മഹിമ അറിയൂ..... നിങ്ങള്‍ അതറിയാതെ പോകുന്നത് മഹാ കഷ്ടം. വേദത്തില്‍ കലപ്പയ്ക്കും കാളയ്ക്കും ആശ്വാസമുണ്ട്, നീ ഈ മഹാപ്രപഞ്ചത്തില്‍ ഒരണുവാനെന്ന സന്ദേശവുമുണ്ട്. നമിക്കണം ഭാരതാംബയെ.



from mangalam.com https://ift.tt/2CuObO1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages