ശബരിമല സമരം; വൈക്കം സത്യഗ്രഹം ഉള്‍പ്പെടെ കോണ്‍ഗ്രസിനെ ചരിത്രം ഓര്‍മ്മിപ്പിച്ച് മുഖ്യമന്ത്രി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 8, 2018

ശബരിമല സമരം; വൈക്കം സത്യഗ്രഹം ഉള്‍പ്പെടെ കോണ്‍ഗ്രസിനെ ചരിത്രം ഓര്‍മ്മിപ്പിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച കോടതി വിധിക്കെതിരെ കോണ്‍ഗ്രസും ബി.ജെ.പിയും പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. കോണ്‍ഗ്രസ് ദേശീയ നേതൃത്വം സുപ്രീം കോടതി വിധി സ്വാഗതം ചെയ്തിരുന്നു. എന്നാല്‍ എല്ലാ സ്ത്രീ പ്രവേശനത്തിനെതിരെ സംസ്ഥാന നേതൃത്വം കടുത്ത പ്രതിഷേധമാണ് ഉയര്‍ത്തുന്നത്.

പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തെ ചരിത്രം ഓര്‍മ്മിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വൈക്കം സത്യഗ്രഹം ഉള്‍പ്പെടെയുള്ള ചരിത്ര സംഭവങ്ങളില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് വിരുദ്ധമായി പുരോഗമന നിലപാടാണ് സംസ്ഥാന നേതൃത്വം സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

കോണ്‍ഗ്രസ് ദേശീയ പ്രസ്ഥാനത്തിന്റെ പാരമ്പര്യമുള്ള പാര്‍ട്ടിയാണ്. ആ പാരമ്പര്യം ഒന്നിനുപുറകെ ഒന്നായി കയ്യൊഴിയുകയും കടുത്ത വര്‍ഗീയതയുമായി സമരസപ്പെടുകയും ചെയ്യുന്ന നിലപാട് എടുക്കുന്നതുമാണ് കാണുന്നത്. ഇന്നിപ്പോള്‍ ഇക്കാര്യത്തില്‍ ആര്‍.എസ്.എസും ബി.ജെ.പിയുമല്ല ഞങ്ങളാണ് ഇതിന്റെ മുന്‍പന്തിയിലെന്ന് സ്ഥാപിക്കാനാണ് പ്രതിപക്ഷ നേതാവ് വല്ലാതെ ശ്രമിക്കുന്നത് കണ്ടത്. രണ്ട് കൂട്ടര്‍ക്കും ആരാണ് നേതൃത്വത്തിലെന്ന കാര്യത്തിലാണ് തര്‍ക്കം. ഈ സമീപനമാണ് കോണ്‍ഗ്രസിന്റെ തകര്‍ച്ചയ്ക്കും ബി.ജെ.പിയുടെ വളര്‍ച്ചയ്ക്കും കാണമായിട്ടുള്ളത്. ഇക്കാര്യം മതനിരപേക്ഷ ചിന്താഗതിക്കാരായ കോണ്‍ഗ്രസുകാര്‍ വിസ്മരിക്കരുതെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

കോണ്‍ഗ്രസിന്റെ പാരമ്പര്യത്തിനും കാഴ്ചപ്പാടുകള്‍ക്കും വിരുദ്ധമായ നിലപാടാണ് ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് സ്വീകരിച്ചിട്ടുള്ളത്. കേരളത്തില്‍ ദേശീയ പ്രസ്താനം ശക്തിപ്പെട്ടതോടെ സാമൂഹ്യനവോത്ഥാനത്തിന്റെ മുദ്രാവാക്യങ്ങള്‍ ഏറ്റെടുത്തു കൊണ്ടാണ് അക്കാലത്ത് കോണ്‍ഗ്രസ് മുന്നോട്ട് പോയിട്ടുള്ളത്. ഇന്ത്യയില്‍ ഇത്തരം പ്രശ്‌നങ്ങളില്‍ കോണ്‍ഗ്രസ് ഇടപെടാന്‍ പാടില്ല എന്ന നിലപാട് സ്വീകരിച്ച ഘട്ടത്തിലാണ് കോണ്‍ഗ്രസ് ഇവിടെ വൈക്കം സത്യഗ്രഹത്തിന് പിന്തുണ നല്‍കുന്നത്. ആദ്യകാല കോണ്‍ഗ്രസ് നേതാക്കള്‍ നവോത്ഥാന മുന്നേറ്റങ്ങളില്‍ സജീവമായിരുന്നു. ജാതീയമായി അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും സ്ത്രീകള്‍ക്കും സ്വാതന്ത്ര്യം നിഷേധിക്കുന്ന നയങ്ങള്‍ക്കെതിരെ കോണ്‍ഗ്രസിലെ ആദ്യകാല നേതാക്കള്‍ നിലയുറപ്പിച്ചിരുന്നു. എന്നത് നാം കാണ്ടേതാണ്. ആ പാരമ്പര്യത്തെ തകര്‍ക്കുന്ന രീതിലാണ് ഇപ്പോള്‍ കാണുന്നത്. കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വത്തിന്റെ നിലപാടിന് അപ്പുറം നിലപാടെടുത്ത അക്കാലത്തെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പാരമ്പര്യമാണ് ഇപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ കയ്യൊഴിയുന്നത്. ഇത് കോണ്‍ഗ്രസിന്റെ രാഷ്ട്രീയത്തെ ഭാവിയില്‍ ഏല്‍പ്പിക്കാന്‍ പോകുന്ന ആഘാതം വളരെ വലുതായിരിക്കും എന്നത് ചരിത്രം അടയാളപ്പെടുത്താന്‍ പോകുന്ന കാര്യമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.



from mangalam.com https://ift.tt/2C2K3nl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages