ആര്‍.ബി.ഐ -സര്‍ക്കാര്‍ തര്‍ക്കം രൂക്ഷം; പ്രധാനമന്ത്രി ബാങ്ക് മേധാവികളുടെ യോഗം വിളിക്കും; ഉര്‍ജിത് പട്ടേല്‍ രാജിവച്ചേക്കുമെന്നും സൂചന - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 31, 2018

ആര്‍.ബി.ഐ -സര്‍ക്കാര്‍ തര്‍ക്കം രൂക്ഷം; പ്രധാനമന്ത്രി ബാങ്ക് മേധാവികളുടെ യോഗം വിളിക്കും; ഉര്‍ജിത് പട്ടേല്‍ രാജിവച്ചേക്കുമെന്നും സൂചന

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള തര്‍ക്കം രൂക്ഷമായ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി വിവിധ ബാങ്ക് മേധാവികളുടെ യോഗം വിളിക്കുമെന്ന് സൂചന. വെള്ളിയാഴ്ച യോഗം ചേരാണാണ് സാധ്യത. ആര്‍.ബി.ഐയില്‍ സര്‍ക്കാര്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നീക്കവും തുടങ്ങി. ഇതില്‍ അതൃപ്തിപ്രകടിപ്പിച്ച് ആര്‍.ബി.ഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലും രംഗത്തെത്തി.

തര്‍ക്കം രൂക്ഷമായി തുടര്‍ന്നാല്‍ ഊര്‍ജിത് പട്ടേല്‍ സ്ഥാനം രാജിവച്ചേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ബാങ്കുകള്‍ക്ക് കടംകൊടുക്കുന്നതുമായി ബന്ധപ്പെട്ട് ആര്‍.ബി.ഐയ്‌ക്കെതിരെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി നടത്തിയ പരാമര്‍ശമാണ് പട്ടേലിനെ പ്രകോപിപ്പിച്ചിരിക്കുന്നത്. പരിഹരിക്കാനാവാത്ത വിധത്തിലുള്ള വിള്ളലാണ് സര്‍ക്കാരിനും ആര്‍.ബി.ഐ ഗവര്‍ണറുമിടയില്‍ സംഭവിച്ചിരിക്കുന്നതെന്നും രാജി അടക്കം സാധ്യമായ എല്ലാ മാര്‍ഗങ്ങളുംസ്വീകരിക്കാന്‍ പരിഗണനയിലുണ്ടെന്നും അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ ഇതേകുറിച്ച് പ്രതികരിക്കാന്‍ ഊര്‍ജിത് പട്ടേലിന്റെയോ പ്രധാനമന്ത്രിയുടെയോ ഓഫീസുകള്‍ ഇതുവരെ തയ്യാറായിട്ടില്ല.



from mangalam.com https://ift.tt/2qnevRX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages