ഇന്ത്യൻ സിനിമാ മേഖലയെ പിടിച്ചുലച്ചുകൊണ്ടിരിക്കുന്ന മീ ടൂ ക്യാമ്പയിനിൽ മലയാളത്തിൽ സുപ്രധാന വെളിപ്പെടുത്തലുണ്ടാകുമെന്ന് സാഹിത്യകാരൻ എൻ.എസ് മാധവന്റെ ട്വീറ്റ്. വുമൺ ഇൻ സിനിമ കളക്ടീവ് പ്രവർത്തകർ ശനിയാഴ്ച വൈകീട്ട് മാധ്യമപ്രവർത്തകരെ കാണുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുന്നത്. എറണാകുളം പ്രസ് ക്ലബിൽ വൈകീട്ട് 4 മണിക്ക് നടക്കുന്ന പ്രസ് മീറ്റ് ഒഴിവാക്കരുതെന്നു സുഹൃത്തുക്കളായ മാധ്യമപ്രവർത്തകരെ അറിയിച്ചു കൊണ്ടാണ് ട്വീറ്റ്. ഒരു ചെറിയ പക്ഷി പറയുന്നു, വരുന്നത് വലിയ സംഭവമായിരിക്കും എന്ന മുന്നറിയിപ്പും അദ്ദേഹം നൽകുന്നുണ്ട്. ഒപ്പം മീ ടൂഎന്ന ഹാഷ് ടാഗും അദ്ദേഹം ട്വീറ്റിൽ ചേർത്തിട്ടുണ്ട്. രേവതി, പത്മപ്രിയ, പാർവതി തുടങ്ങിയവരാണ് വൈകിട്ട് വാർത്താസമ്മേളനം നടത്തുന്നത്. me too in malayalam cinema wcc for a press meet ns madhavan tweet
from mathrubhumi.latestnews.rssfeed https://ift.tt/2PBYq6g
via
IFTTT
No comments:
Post a Comment