കണ്ണൂർ: ബാലഭാസ്കറിന്റെ മരണം അവിശ്വസനീയമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ ബാലൻ. കലാഭവനിലും യൂണിവേഴ്സിറ്റി കോളേജിലും മൃതദേഹം പൊതു ദർശനത്തിന് വെക്കുമെന്നും സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. മലയാളിക്ക് ഏറെ പരിചിതമല്ലാത്ത ഫ്യൂഷൻ സംഗീതത്തിൽ വയലിൻ കൊണ്ട് മായാജാലം സൃഷ്ടിക്കാൻ ബാലഭാസ്കറിന് സാധിച്ചു. ആ മേഖലയുമായി ബന്ധപ്പെട്ടുള്ള പരീക്ഷണം തന്നെയായിരുന്നു പിന്നീട് അദ്ദേഹം സ്വീകരിച്ച ജീവിത മാർഗം. മൗലികമായി വളർത്തിയെടുത്ത സംഗീത മേഖലയിലേക്ക് കൂടുതൽ സംഭാവനകൾ ചെയ്യാൻ അദ്ദേഹത്തിന് കഴിഞ്ഞു. മന്ത്രി പറഞ്ഞു. പൊതുവികാരം മാനിച്ചാണ് അദ്ദേഹം പഠിച്ച യൂണിവേഴ്സിറ്റി കോളേജിൽ മൃതദേഹം പൊതു ദർശനത്തിന് വെക്കുന്നതെന്ന് സാംസ്കാരിക മന്ത്രി വ്യക്തമാക്കി. അതിന് ശേഷം വൈകിട്ട് നാല് മണിയോടെ കലാഭവനിലും പൊതു ദർശനമുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2NevY8k
via
IFTTT
No comments:
Post a Comment