കൊച്ചി : ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങളില്ലൊം അന്തിമ തീരുമാനവും പൂര്‍ണ്ണ അവകാശവും തന്ത്രിയ്ക്ക് നല്‍കിക്കൊണ്ട് ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ നല്‍കിയിരുന്ന സത്യവാങ്മൂലത്തിലെ വിവരങ്ങള്‍ പുറത്ത്. 1991 ഏപ്രില്‍ മാസത്തില്‍ നല്‍കിയ സത്യവാങ്മൂലത്തിലെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ശബരിമലയിലെ തന്ത്രിയുടെ അധികാര അവകാശങ്ങള്‍ സംബന്ധിച്ച തര്‍ക്കങ്ങള്‍ ഉയരവേയാണ് നയനാര്‍ സര്‍ക്കാരിന്റെ കാലത്ത് ദേവസ്വം ബോര്‍ഡ് എടുത്ത നിലപാട് ശ്രദ്ധേയമായിരിക്കുന്നത്. ദേവസ്വം ബോര്‍ഡിന് ഭരണാധികാരം മാത്രമാണ് ഉള്ളതെന്നും സത്യവാങ്മൂലത്തില്‍ പറഞ്ഞിട്ടുണ്ട്.
ഇ.കെ നയനാര്‍ സര്‍ക്കാരിന്റെ കാലത്ത് സ്ത്രീപ്രവേശന കേസില്‍ തന്നെയാണ് ദേവസ്വം ബോര്‍ഡ് ഇത്തരമൊരു നിലപാട് സ്വീകരിച്ചത്. ഈ കാലഘട്ടത്തില്‍ മാസപൂജയ്ക്ക് സ്ത്രീകള്‍ക്ക് വിലക്ക് ഉണ്ടായിരുന്നില്ലെന്നും ദേവസ്വം ബോര്‍ഡ് സമ്മതിക്കുന്നുണ്ട്.
from mangalam.com https://ift.tt/2RjjXB7
via IFTTT
No comments:
Post a Comment