ബംഗലുരുവില്‍ പ്രവീണ്‍ ഭട്ടാലിയയ്ക്ക് പിന്നാലെ പോയ പോലീസ് ചെന്നെത്തിയത് അഹമ്മദാബാദില്‍ നിന്നും മുങ്ങിയ തരുണിലേക്ക്; രണ്ടാംഭാര്യയുടെ ഫോണ്‍വിളി നയിച്ചത് 15 വര്‍ഷം മുമ്പ് നടത്തിയ കൊലപാതകത്തിലേക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 26, 2018

ബംഗലുരുവില്‍ പ്രവീണ്‍ ഭട്ടാലിയയ്ക്ക് പിന്നാലെ പോയ പോലീസ് ചെന്നെത്തിയത് അഹമ്മദാബാദില്‍ നിന്നും മുങ്ങിയ തരുണിലേക്ക്; രണ്ടാംഭാര്യയുടെ ഫോണ്‍വിളി നയിച്ചത് 15 വര്‍ഷം മുമ്പ് നടത്തിയ കൊലപാതകത്തിലേക്ക്

ഒന്നര ദശകം മുമ്പ് നടന്ന ഒരു കൊലപാതകത്തിന്റെ അന്വേഷണത്തിനിടയിലാണ് തങ്ങള്‍ സംശയിക്കുന്ന അന്നമ്മയുടെ ഫോണിലേക്ക് ബംഗലുരുവില്‍ നിന്നും പതിവായി വരുന്ന ഒരു കോള്‍ പോലീസിന്റെ ശ്രദ്ധയില്‍ പെട്ടത്. ഈ ഫോണ്‍ നമ്പറുമായി ബന്ധപ്പെട്ട അന്വേഷണം ചെന്നു കയറിയതാകട്ടെ 15 വര്‍ഷമായി ഒരു തുമ്പും കിട്ടാതെ വലഞ്ഞുപോയ കേസിലെ പ്രതിയിലേക്കും. ആദ്യഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആള്‍മാറാട്ടം നടത്തി മറ്റൊരാളായി ജീവിച്ച പ്രതിയെ ഒടുവില്‍ രണ്ടാംഭാര്യയുടെ നമ്പര്‍ കേന്ദ്രീകരിച്ച് പോലീസ് പൊക്കി.

മറ്റൊരാളായി മറ്റൊരിടത്ത് വേറെ വിവാഹവും കഴിച്ച് ഭാര്യയും മക്കളുമായി ജീവിക്കുന്നതിനടയിലാണ് തരുണ്‍ ജിനരാജ് എന്ന പ്രവീണ്‍ ഭട്ടാലിയയെ പോലീസ് പിടികൂടിയത്. ആദ്യഭാര്യ സജിനിയെ അഹമ്മദാബാദില്‍ 2003 ഫെബ്രുവരി 14 നായിരുന്നു തരുണ്‍ കൊലപ്പെടുത്തിയത്. പിന്നീട് സ്വന്തം ഐഡന്റിറ്റി തന്നെ മാറ്റിമറിച്ച ഇയാള്‍ പ്രവീണ്‍ ഭട്ടാലിയ എന്ന പേരില്‍ ബംഗലുരുവില്‍ താമസിക്കുകയായിരുന്നു. പേരും മേല്‍വിലാസവും പണിയുമൊക്കെ മാറി ബാസ്‌ക്കറ്റ്‌ബോള്‍ പരിശീലകനായി ജോലി ചെയ്തു വരികയായിരുന്നു.

ബാങ്ക് എക്‌സിക്യുട്ടീവായിരുന്നു സജിനിയുമായി വെറും മൂന്ന് മാസത്തെ ദാമ്പത്യം മാത്രമാണ് തരുണ്‍ ഉണ്ടാക്കിയത്. ഇതിനിടയില്‍ വാലന്റൈന്‍ ദിനത്തില്‍ ഭാര്യയെ കൊലപ്പെടുത്തി നാടു വിടുകയായിരുന്നു. മോഷണശ്രമത്തിനിടെ നടന്ന കൊലപാതകം എന്ന രീതിയിലാക്കാന്‍ സജിനിയുടെ അക്കൗണ്ടിലെ 11,000 രൂപയും പിന്‍വലിച്ചാണ് തരുണ്‍ മുങ്ങിയത്. നീണ്ട 14 വര്‍ഷക്കാലം പ്രതിക്കായി അന്വേഷണം നടത്തിയ അഹമ്മദാബാദ് ക്രൈംബ്രാഞ്ച് ഒടുവില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് തരുണിനെ അറസ്റ്റ് ചെയ്തത്.

ഒന്നര ദശകത്തിനിടയില്‍ മുന്‍ഭാര്യയെ കൊലപ്പെടുത്തിയ വിവരം രണ്ടാം ഭാര്യയില്‍ നിന്നുപോലും തരുണ്‍ മറച്ചു പിടിച്ചിരിക്കുകയായിരുന്നു. അഹമ്മദാബാദില്‍ നിന്നും മുങ്ങി പ്രവീണ്‍ ഭട്ടാലിയയായി ബംഗലുരുവില്‍ എത്തിയ ഇയാള്‍ തന്റെ മാതാപിതാക്കള്‍ മരിച്ചുപോയി എന്നു വിശ്വസിപ്പിച്ചായിരുന്നു രണ്ടാം വിവാഹം ചെയ്തത്. രണ്ടു കുട്ടികളും ഉണ്ടായി. ഇടയ്ക്കിടെ വീടു സന്ദര്‍ശിക്കുമായിരുന്ന മാതാപിതാക്കളെ ബന്ധുക്കള്‍ എന്ന് പരിചയപ്പെടുത്തി.

സജിനിവധക്കേസില്‍ പ്രതിയെ തപ്പിനടന്ന പോലീസിന്റെ കണ്ണുകള്‍ അന്നമ്മയിലേക്ക് പതിഞ്ഞതോടെയാണ് ഇത്രയൂം വര്‍ഷം രഹസ്യമാക്കി വെച്ചിരുന്ന സംഭവത്തിലേക്ക് വെളിച്ചം വീശിയത്. അന്നമ്മയെ ചോദ്യം ചെയ്തതിന് പിന്നാലെ അവര്‍ നടത്തുന്ന നിരന്തര യാത്രകളെക്കുറിച്ച് പോലീസ് ചോദ്യം ചെയ്തു. പിന്നീട് ഇവരുടെ ഫോണിലേക്കു വരുന്ന കോളുകളും പരിശോധനയ്ക്ക് വിധേയമാക്കി. അയല്‍ക്കാരെ ചോദ്യം ചെയ്തതില്‍ നിന്നും ചില നിര്‍ണ്ണായക വിവരങ്ങള്‍ കൂടി കിട്ടിയതോടെ പ്രതിയിലേക്ക് പോലീസ് എളുപ്പം എത്തി.

അന്നമ്മയുടെ ഫോണ്‍കോള്‍ സംബന്ധിച്ച വിവരത്തില്‍ രണ്ടു നമ്പറുകളില്‍ നിന്നും സ്ഥിരമായി വിളി വരാറുണ്ടെന്ന് പോലീസ് കണ്ടെത്തി. ഇതില്‍ ഒന്ന് തരുണിന്റെ നിലവിലെ ഭാര്യയുടേതും മറ്റൊന്ന് ബംഗലുരുവിലെ ഒരു സ്ഥാപനത്തിലേതും. നിലവിലെ ഭാര്യയെ കേന്ദ്രീകരിച്ചുള്ള അന്വേഷിച്ച പോലീസിന് കിട്ടിയത് ഇവരുടെ ഭര്‍ത്താവിന്റെ പേര് പ്രവീണ്‍ ഭട്ടാലിയ എന്നും കണ്ടെത്തി. ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ വിളിച്ചപ്പോള്‍ തരുണ്‍ എന്നൊരാള്‍ ഇവിടെ ജോലി ചെയ്യുന്നില്ലെന്നായിരുന്നു കിട്ടിയ മറുപടി. പിന്നീട് പ്രവീണിനെ ചോദ്യം ചെയ്തപ്പോഴായിരുന്നു സത്യം പുറത്തു വന്നത്.



from mangalam.com https://ift.tt/2As8bhX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages