A.M.M.A. നേതൃത്വത്തിനെതിരേ യുദ്ധം പ്രഖ്യാപിച്ച് ഡബ്ല്യു.സി.സി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 14, 2018

A.M.M.A. നേതൃത്വത്തിനെതിരേ യുദ്ധം പ്രഖ്യാപിച്ച് ഡബ്ല്യു.സി.സി

കൊച്ചി: താരസംഘടനയായ എ.എം.എം.എയ്ക്കെതിരേ കടുത്ത വിമർശനങ്ങളുമായി സിനിമയിലെ സ്ത്രീ കൂട്ടായ്മയായ വിമൺ ഇൻ സിനിമാ കളക്ടീവ്. നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് നടൻ ദിലീപിനെ തിരിച്ചെടുത്ത സംഭവവുമായി ബന്ധപ്പെട്ട് എ.എം.എം.എയുമായി നടന്ന ചർച്ചയിൽ യാതൊരു തരത്തിലുള്ള നടപടിയും ഉണ്ടായില്ലെന്ന് ഡബ്ലൂ.സി.സി അംഗങ്ങൾ ആരോപിച്ചു. കൊച്ചിയിൽ നടന്ന വാർത്താസമ്മേളനത്തിൽ രേവതി, പത്മപ്രിയ, പാർവതി, ബീന പോൾ, അഞ്ജലി മേനോൻ, അർച്ചന പത്മിനി, റിമ കല്ലിങ്കൽ, ദീദീ ദാമോദരൻ, സജിത മഠത്തിൽ, രമ്യാ നമ്പീശൻ തുടങ്ങിയവർ പങ്കെടുത്തു. എ.എം.എം.എയുടെ പ്രസിഡന്റ് മോഹൻലാലിനെതിരെ രൂക്ഷ വിമർശനവുമായാണ് ഡബ്ല്യുസിസിയുടെ വാർത്താസമ്മേളനം തുടങ്ങിയത്. മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ എ.എം.എം.എയുടെ പ്രസിഡന്റ് മൂന്ന് നടിമാരെന്നാണ് ഞങ്ങളെ അഭിസംബോധന ചെയ്തത്. നടിമാർ മാത്രമല്ല, ഞങ്ങൾക്ക് മൂന്ന് പേരുകളുണ്ട്. എന്തുകൊണ്ട് ആ പേര് വിളിച്ച് അഭിസംബോധന ചെയ്തില്ല?- രേവതി ചോദിച്ചു. ദിലീപിനെ പുറത്താക്കും വരെ പോരാടാനുറച്ച് അവർ: ഇനി വരാനിരിക്കുന്നത് സ്ഫോടനം എ.എം.എം.എയുടെ തെറ്റായ നടപടി തിരുത്തുമെന്ന് കരുതിയാണ് ചർച്ചയിൽ പങ്കെടുത്തതെന്നും എന്നാൽ അവിടെ ചെന്നപ്പോൾ ആരോപണങ്ങൾ കൊണ്ട് ഡബ്ലൂ.സി.സി അംഗങ്ങളെ മൂടിയെന്നും പാർവതി പറഞ്ഞു. രാജിക്കത്ത് തയാറാക്കിയാണ് ഞങ്ങൾ ഇടവേള ബാബുവിനെ വിളിച്ചത്. ഞങ്ങൾക്ക് പറയാനുള്ളത് കേൾക്കാമെന്ന് പറഞ്ഞു. അവർ ഞങ്ങൾ പറയുന്നത് കേൾക്കുമെന്നും തെറ്റായ തീരുമാനം തിരുത്തുമെന്നും പ്രതീക്ഷിച്ചു. എന്നാൽ അവിടെ ചെന്നപ്പോൾ ആരോപണങ്ങൾ കൊണ്ട് മൂടുകയായിരുന്നു. 40 മിനിറ്റോളം അവരോട് സംസാരിക്കാൻ അനുവദിക്കണമെന്ന് കെഞ്ചേണ്ടി വന്നു. പീഡിപ്പിക്കപ്പെട്ട നടിയുടെ ഒരു വോയ്സ് നോട്ട് അവരെ കേൾപ്പിച്ചതോടെ അവരെല്ലാം നിശബ്ദരായി- പാർവതി പറഞ്ഞു. മാസ്സ് എൻട്രിയും ട്വിസ്റ്റും, ക്ലൈമാക്സിൽ പഞ്ച് ഡയലോഗും; ഈ വാർത്താസമ്മേളനം സൂപ്പർ ഹിറ്റ്! ഇരയ്ക്കൊപ്പം നിൽക്കാൻ വ്യക്തിപരമായി തയാറാണെന്നും എന്നാൽ ജനറൽ ബോഡി തീരുമാനം താനെങ്ങനെ തിരുത്തുമെന്നും മോഹൻലാൽ ചോദിച്ചതായി ഡബ്ലൂ.സി.സി അംഗങ്ങൾ വെളിപ്പെടുത്തി. നടിയെ തിരിച്ചെടുക്കണമെന്ന ആവശ്യമുന്നയിച്ചപ്പോൾ അവൾ അപേക്ഷിച്ചാൽ എക്സിക്യൂട്ടിവ് പരിഗണിക്കാമെന്നും പിന്നീട് ജനറൽ ബോഡിയിൽ വോട്ടിനിട്ട് തീരുമാനിക്കാമെന്നുമായിരുന്നു പ്രതികരണം. ഓഗസ്റ്റ് 7 ന് നടന്ന മീറ്റിങ്ങിനിടെ നടന്ന പ്രസ്മീറ്റിൽ ഒന്നും സംസാരിക്കരുതെന്ന് പറഞ്ഞിരുന്നു. ഒരു തീരുമാനം അന്നുണ്ടാകുമെന്ന ഉറച്ച വിശ്വാസത്തിൽ മൗനം പാലിച്ചു. പക്ഷേ മാധ്യമങ്ങൾ പോയതോടെ അവരുടെ ഭാവം മാറി. നിയമവശങ്ങൾ നോക്കണമെന്നും 30 ദിവസം വേണമെന്നും പറഞ്ഞു. ഞങ്ങൾ സമ്മതിക്കാത്തതു കൊണ്ട് അത് പത്ത് ദിവസമാക്കി. എന്നാൽ സംയുക്ത പ്രസ്താവന നടത്താതെ സ്വന്തമായി പ്രസ്താവന നടത്തി വഞ്ചിച്ചു- ഡബ്ലൂ.സി.സി ആരോപിച്ചു. ആക്രമണത്തെ അതിജീവിച്ച നടിയെ നടൻ ബാബുരാജ് ചൂടുവെള്ളത്തിൽ വീണ പൂച്ചെയെന്ന് വിളിച്ച് അധിക്ഷേപിച്ചതായും ഡബ്ലൂ.സി.സി കുറ്റപ്പെടുത്തി. ഞങ്ങൾ ഇപ്പോൾ ഇത് സംസാരിക്കുന്നത് നാളെ വരുന്നവർക്ക് സുരക്ഷിതരായ ഇടമൊരുക്കാനാണ്. പതിനേഴ് വയസ്സായ ഒരു പെൺകുട്ടി എന്റെ വാതിലിൽ വന്ന് ചേച്ചി എന്നെ രക്ഷിക്കണം എന്നു പറഞ്ഞ ഒരു സംഭവമുണ്ട് ഇനിയാർക്കും ആ അനുഭവമുണ്ടാകരുത്. സിനിമാ രംഗം ശുദ്ധീകരിക്കുന്ന നടപടികളുമായി മുന്നോട്ടു പോകും- രേവതി പറഞ്ഞു. ഈ ഊളകൾക്ക് പിറകേ നടക്കാൻ താൽപര്യമില്ല; ശക്തമായ നിലപാടുമായി അർച്ചന പത്മിനി അർച്ചന പറയുന്നത് ശുദ്ധ കള്ളമാണ്; നടപടി സ്വീകരിക്കുമെന്ന് ബി.ഉണ്ണികൃഷ്ണൻ.​ ദേശീയ തലത്തിൽ മീ ടൂ ക്യാമ്പയിൻ ശക്തമാകുമ്പോൾ ആമിർ ഖാൻ അക്ഷയ് കുമാർ പോലെയുള്ള താരങ്ങൾ എടുക്കുന്ന നിലപാടിനെ റിമ കല്ലിങ്കൽ പ്രശംസിച്ചു. ഇവിടെ ഒരു നടൻ കുറ്റാരോപിതനായപ്പോൾ ഉടൻ ഫെഫ്ക പ്രസിഡന്റ് ബി.ഉണ്ണിക്കൃഷ്ണൻ അയാളെ വെച്ച് സിനിമ പ്രഖ്യാപിക്കുകയാണ് ചെയ്തത്. നടി പരസ്യമായി ആരോപണമുന്നയിട്ടും ആലോചിക്കാമെന്നാണ് പ്രസിഡന്റ് മോഹൻലാൽ പറഞ്ഞത്- റിമ കൂട്ടിച്ചേർത്തു. ഒരു സിനിമയുടെ സെറ്റിൽ വച്ച് തനിക്ക് മോശം അനുഭവം ഉണ്ടായപ്പോൾ ഫെഫ്കയിൽ പരാതി നൽകിയെന്നും എന്നാൽ യാതൊരു നടപടിയും സംഘടന സ്വീകരിച്ചില്ലെന്നും നടി അർച്ചന പദ്മിനി പറഞ്ഞു. മമ്മൂട്ടി നായകനായ പുള്ളിക്കാരൻ സ്റ്റാറാ എന്ന സിനിമയുടെ സെറ്റിൽ വച്ച് ദുരനുഭവം ഉണ്ടായത്. പ്രൊഡക്ഷൻ കൺട്രോളറായ ഷെറിൻ സ്റ്റാൻലിയിൽ നിന്നും വളരെ മോശമായ അനുഭവമുണ്ടായി. ഫെഫ്കയിൽ രണ്ടു തവണ പരാതി നൽകിയിട്ടും ബി.ഉണ്ണിക്കൃഷ്ണനോ സിബി മലയിലോ ഒരു നടപടിയുമെടുത്തില്ല. ഒരു പ്രമുഖ നടിയ്ക്കുണ്ടായ അനുഭവം ഇതാണെങ്കിൽ എന്നെ പോലെ ഒരു ചെറിയ ആർട്ടിസ്റ്റിന്റെ അനുഭവം എന്തായിരിക്കും. പോലീസിൽ പരാതി നൽകാത്തത് എനിക്ക് ജീവിതത്തിൽ മറ്റു കാര്യങ്ങൾ ചെയ്യാനുള്ളതുകൊണ്ടും അവരുടെ പുറകെ നടന്ന് സമയം കളയാനില്ലാത്തതു കൊണ്ടാണ്- അർച്ചന പറഞ്ഞു. അമ്മയുടെ നേതൃത്വം അലങ്കരിക്കുന്നവരിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും പോരാട്ടവുമായി മുൻപോട്ട് തന്നെ പോകുമെന്നും ഡബ്ലൂ.സി.സി വ്യക്തമാക്കി. അയാൾ പറഞ്ഞു; ഇത് ഇന്ന സൂപ്പർസ്റ്റാറിന്റെ സിനിമയാണ്, കൊന്നിട്ടാൽപോലും ആരും അറിയില്ല


from mathrubhumi.latestnews.rssfeed https://ift.tt/2QKV2Gb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages