ഹൈദരാബാദ്: എണ്‍പതാം പിറന്നാളിന്റെ നിറവിലാണ് ആനമുത്തശ്ശി. ഹൈദരാബാദിലെ നെഹ്‌റു സുവോളജിക്കല്‍ പാര്‍ക്കിലെ റാണി എന്ന ആനയുടെ പിറന്നാളാണ് ആഘോഷിച്ചത്. 80കാരി റാണിയുടെ പിറന്നാള്‍ കേക്ക് മുറിച്ചാണ് ആഘോഷമാക്കിയത്. ശനിയാഴ്ചയായിരുന്നു ആനമുത്തശ്ശിക്ക് എണ്‍പത് വയസ് തികഞ്ഞത്.
സുവോളജി പാര്‍ക്കിന്റെ ആരംഭത്തില്‍ ഹൈദരാബാദ് നൈസാം സമ്മാനിച്ചതാണ് റാണിയെ. ആനയുടെ പിറന്നാളിനൊപ്പം പാര്‍ക്കിന്റെ 55-ാം വാര്‍ഷികവും ആഘോഷിച്ചു. റാണിയുടെ പിറന്നാളാഘോഷത്തിനായി വലിയൊരു പ്ലം കേക്കാണ് ജീവനക്കാര്‍ വാങ്ങിയത്. ആനയെ പൂമാലയും റിബണും അണിയിക്കുകയും ചെയ്തിരുന്നു. പിന്നീട് പഴവും ശര്‍ക്കരയും നല്‍കി.
പാര്‍ക്കില്‍ ഏറ്റവും അനുസരണ റാണിയ്കാകണെന്നാണ് ജീവനക്കാര്‍ പറയുന്നത്. അഞ്ച് ആനകളാണ് പാര്‍ക്കിലുള്ളത്. ഭക്ഷണ സമയത്ത് ബാക്കി ആനകള്‍ക്ക് ഭക്ഷണം കൊടുത്ത ശേഷം മാത്രമേ റാണി ഭക്ഷണം കഴിക്കൂ.-ജീവനക്കാര്‍ പറഞ്ഞു.
പാര്‍്ക്കിലെ എല്ലാ മൃഗങ്ങളുടെയും പിറന്നാള്‍ ആഘോഷിക്കാറുണ്ട്. പാര്‍ക്കില്‍ മൃഗങ്ങള്‍ എത്തിയ ദിവസമാണ് പിറന്നാളായി ആഘോഷിക്കുക. ആ ദിവസം എല്ലാ മൃഗങ്ങള്‍ക്കും പ്രത്യേക ഭക്ഷണമാണ് നല്‍കുക. റാണിയുടെ പിറന്നാളും ഇത് പ്രകാരമാണ് ആഘോഷിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്. 1963ലാണ് നെഹ്‌റും സുവോളജിക്കല്‍ പാര്‍ക്ക് പൊതുജനത്തിന് തുറന്നു കൊടുത്തത്.
from mangalam.com https://ift.tt/2OI3IzM
via IFTTT
No comments:
Post a Comment