എറിഞ്ഞത് 71 പന്ത്, വീണത് പത്ത് വിക്കറ്റ്, അടിച്ചത് 20 റണ്‍സ്;ഈ കളി കണ്ട്‌ അമ്പരന്ന് ആരാധകര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 10, 2018

എറിഞ്ഞത് 71 പന്ത്, വീണത് പത്ത് വിക്കറ്റ്, അടിച്ചത് 20 റണ്‍സ്;ഈ കളി കണ്ട്‌ അമ്പരന്ന് ആരാധകര്‍

ക്വലാലംപുർ: വലിയസ്കോറുകൾ പിറക്കുന്ന ക്രിക്കറ്റ് മത്സരങ്ങൾ പലപ്പോഴും ആരാധകരുടെ ശ്രദ്ധ നേടാറുണ്ട്. എന്നാൽ 11.5 ഓവറിൽ 20 റൺസും പത്തു വിക്കറ്റുമായി ഒരു മത്സരം അവസാനിച്ചത് അറിയുമോ? കെട്ടുകഥയോ സ്വപ്നമാണെന്നോ കരുതേണ്ട. ഐ.സി.സിയുടെ വേൾഡ് ടിട്വന്റി ഏഷ്യൻ മേഖലാ യോഗ്യതാ റൗണ്ട് മത്സരത്തിൽ ഇങ്ങനെയൊരു അദ്ഭുതം സംഭവിച്ചു. ക്വലാലംപുരിൽ മലേഷ്യയും മ്യാൻമറും തമ്മിലുള്ള മത്സരത്തിലാണ് സംഭവം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മ്യാൻമറിന്റെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. ആദ്യ മൂന്ന് പന്തിൽ തന്നെ മ്യാൻമറിന് രണ്ട് വിക്കറ്റ് നഷ്ടമായി. ഒടുവിൽ മഴ പെയ്ത് മത്സരം തടസ്സപ്പെടുമ്പോൾ 10.1 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ ഒമ്പത് റൺസ് മാത്രമായിരുന്നു മ്യാൻമറിന്റെ സമ്പാദ്യം. മലേഷ്യൻ താരം പവൻദീപ് സിങ്ങിന്റെ ബൗളിങ്ങാണ് മ്യാൻമറിനെ വട്ടംകറക്കിയത്. നാല് ഓവർ എറിഞ്ഞ പവൻദീപ് മൂന്ന് മെയ്ഡനടക്കും ഒരു റൺ മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്ത്തി. മ്യാൻമറിന്റെ ആറു ബാറ്റ്സ്മാൻമാർ പൂജ്യത്തിന് പുറത്തായപ്പോൾ ഒമ്പത് റൺസിൽ ആറു റൺസ് സിംഗിളെടുത്ത് നേടിയതാണ്. ശേഷിക്കുന്ന മൂന്നു റൺസ് ബൈ ആയിട്ടു ലഭിച്ചു. ഒടുവിൽ ഡെക്ക്വർത്ത് ലൂയിസ് നിയമപ്രകാരം മലേഷ്യയുടെ ലക്ഷ്യം എട്ടു ഓവറിൽ ആറു റൺസെന്ന നിലയിലായി. മലേഷ്യ അനായാസം ജയിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അവരുടേയും തുടക്കം തകർച്ചയോടെയായിരുന്നു. ആദ്യ ഓവറിൽ തന്നെ ഓപ്പണർമാർ പൂജ്യത്തിന് പുറത്തായി. എന്നാൽ സുബാൻ അളഗരത്നം രണ്ടാം ഓവറിലെ നാലാം പന്തിൽ സിക്സടിച്ച് മലേഷ്യയെ വിജയതീരത്തെത്തിച്ചു. എട്ടു വിക്കറ്റിനായിരുന്നു മലേഷ്യയുടെ വിജയം. 4️⃣ overs 3️⃣ maidens 1️⃣ run 5️⃣ wickets! What a spell by @MalaysiaCrickets Pavandeep Singh in their win against Myanmar at the @WorldT20 Asia B Qualifier! 🙌 pic.twitter.com/Po2DIadwJ5 — ICC (@ICC) October 9, 2018 Content Highlights: Myanmar Score 9 For 8, Malaysia Chase Down Total Inside 2 Overs


from mathrubhumi.latestnews.rssfeed https://ift.tt/2EcwhBd
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages