50 പേരെ കസ്റ്റഡിയില്‍ എടുത്തു ; പിന്നീട് കുട്ടികളെയും പ്രായമുള്ളവരെയും വേര്‍തിരിച്ച് പേകാന്‍ അനുവദിച്ചു ; മറ്റുള്ളവരെ ട്രക്കില്‍ കയറ്റി കനാലിനരികില്‍ കൊണ്ടുവന്ന് ഒന്നൊന്നായി വെടിവെച്ചു വീഴ്ത്തി...!!! - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 31, 2018

50 പേരെ കസ്റ്റഡിയില്‍ എടുത്തു ; പിന്നീട് കുട്ടികളെയും പ്രായമുള്ളവരെയും വേര്‍തിരിച്ച് പേകാന്‍ അനുവദിച്ചു ; മറ്റുള്ളവരെ ട്രക്കില്‍ കയറ്റി കനാലിനരികില്‍ കൊണ്ടുവന്ന് ഒന്നൊന്നായി വെടിവെച്ചു വീഴ്ത്തി...!!!

ന്യൂഡല്‍ഹി: ഹാഷിംപുര കൂട്ടക്കൊലക്കേസിലെ വിചാരണക്കോടതി ജീവപര്യന്തം ശിക്ഷിച്ച 16 പ്രതികളുടെ ശിക്ഷ ഡല്‍ഹി ഹൈക്കോടതി ശരിവെച്ചു. 1987 ല്‍ ന്യൂനപക്ഷ വിഭാഗത്തില്‍ പെടുന്ന 44 യുവാക്കളെ വെടിവെച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് വിചാരണക്കോടതി വധശിക്ഷ വിധിച്ചിരുന്നു. 31 വര്‍ഷം മുമ്പ് നടന്ന സംഭവത്തില്‍ ഇരകളുടെ കുടുംബവും വിധിക്കായി കാത്തിരിക്കുകയായിരുന്നു. കേസില്‍ വിചാരണക്കോടതി പോലീസുകാരെയും കുറ്റവാളികളായി കണ്ടെത്തുകയും കൊലപാതകം, കൊലപാതകശ്രമം, തെളിവ് നശിപ്പിക്കല്‍, ഗൂഡാലോചന തടങ്ങിയ കുറ്റം ചുമത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിനെതിരേ യുപി സര്‍ക്കാരാണ് ഹൈക്കോടതിയെ സമീപിച്ചത്.

1987 മെയ് 22 ന് ഹാഷീംപുര ഗ്രാമത്തില്‍ എത്തിയ പിഎസി ഉദ്യോഗസ്ഥര്‍ പ്രാര്‍ത്ഥനയ്ക്കായി ഒത്തുകൂടിയ 500 പേരില 50 മുസ്‌ളീങ്ങളെ കസ്റ്റഡിയില്‍ എടുത്തിരുന്നു. പിന്നീട് ഇതില്‍ 42 പേരെ വെടിവെച്ചു കൊല്ലുകയായിരുന്നു. 1996 ല്‍ ഗസിയാബാദ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ട കേസില്‍ 19 പേര്‍ക്കെതിരേ കൊലപാതകം, കൊലപാതകശ്രമം, തെളിവു നശിപ്പിക്കല്‍, ഗൂഡാലോചന എന്നീ കുറ്റം ചുമത്തുകയും 17 പേരെ കുറ്റക്കാരായി 2006 ല്‍ ഡല്‍ഹികോടതി കണ്ടെത്തുകയും ചെയ്തിരുന്നു. 2002 ല്‍ സുപ്രീംകോടതി നിര്‍ദേശാനുസരണമാണ് ഡല്‍ഹിയിലേക്ക് വിചാരണ മാറ്റിയത്.

1987 ഏപ്രിലില്‍ നടന്ന ഒരു വര്‍ഗ്ഗീയ കലാപത്തിന് പിന്നാലെയായിരുന്നു സംഭവങ്ങളുടെ തുടക്കം. വര്‍ഗ്ഗീയ കലാപത്തിന്റെ അടിസ്ഥാനത്തില്‍ യുപി പോലീസിലെ പിഎസിയെ വിളിച്ചു വരുത്തുകയും കലാപം അവസാനിച്ചതോടെ തിരിച്ചു വിളിക്കുകയും ചെയ്തു. എന്നാല്‍ മെയ് 19 ന് വീണ്ടും കലാപം തുടങ്ങുകയും 10 പേര്‍ കൊല്ലപ്പെടുകയും സൈന്യത്തെ വിളിക്കുകയും ചെയ്തു. ഇതിന് പിന്നാലെ പിഎസിയിലെ 30 കമ്പനി പോലീസിനെ രംഗത്ത് ഇറക്കുകയും നിരോധനാജ്ഞ പ്രഖ്യാപിക്കുകയൂം ചെയ്തു. പിന്നീട് ഗുല്‍മാര്‍ഗിലെ ഒരു സിനിമാശാല അഗ്നിക്കിരയാക്കുകയും 22 പേര്‍ കൊല്ലപ്പെടുകയും 77 പേര്‍ക്ക് പരിക്കേല്‍ക്കുകയും കൂടി ചെയ്തതോടെ ഷൂട്ട് അറ്റ് സൈറ്റ് നിര്‍ദേശം മെയ് 20 ന് പുറപ്പെടുവിച്ചു.

1987 മെയ് 22 ന് 19 പിഎസി ഉദ്യോഗസ്തര്‍ മീററ്റിലെ ഹാഷീംപൂര്‍ ഗ്രാമത്തിലെ ന്യൂനപക്ഷങ്ങളെ പിടികൂടുകയും മുതിര്‍ന്നവരെയും കുട്ടികളെയും വേര്‍പെടുത്തി പോകാന്‍ അനുവദിച്ച ശേഷം തൊഴിലാളികളും നെയ്ത്തുകാരുമായ 40-45 പേരെ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിന് പകരം ട്രക്കില്‍ കയറ്റി ഗസിയാബാദ് ജില്ലയിലെ മുറാദ് നഗറിലെ അപ്പര്‍ ഗംഗാ കനാലിലേക്ക് കൊണ്ടുപോകുകയും ഓരോരുത്തരെ വീതം വെടിവെച്ചു കൊന്നു കനാലില്‍ തള്ളുകയായിരുന്നു. വെടിവെയ്പ്പില്‍ ഒരു കോണ്‍സ്റ്റബിളിനും വെടിയേറ്റു. കുറേപേരെ ഈ രീതിയില്‍ കൊലപ്പെടുത്തിയ ശേഷം വഴിയെ വാഹനങ്ങളുടെ ഹെഡ്‌ലൈറ്റുകള്‍ ശല്യം ഉണ്ടാക്കിയതിനാല്‍ ജീവനുള്ള കുറച്ചു പേരുമായി അവിടെ നിന്നും കടന്നു. ഇവരില്‍ വെടിയേറ്റ് മരിച്ചപോലെ കിടന്ന ശേഷം പിന്നീട് നീന്തി രക്ഷപ്പെട്ടവര്‍ മുറാദ് നഗര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി.

ജീവനോടെ കൊണ്ടുപോയവരെ ഒരു ട്രക്കില്‍ കയറ്റി ഗസിയാബാദിലെ തന്നെ മകാന്‍പൂര്‍ ഗ്രാമത്തിന് സമീപമുള്ള ഹിന്‍ഡന്‍ നദി കനാലിലേക്ക് കൊണ്ടുപോകുകയും അവിടെ വെച്ച് വെടിവെച്ച് കൊന്ന് മൃതദേഹം കനാലിലേക്ക് വലിച്ചെറിയുകയുമായിരുന്നു. ഇവിടെയും വെടിയേറ്റെങ്കിലൂം രക്ഷപ്പെട്ട രണ്ടു പേര്‍ ലിങ്ക്‌റോഡ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. സംഭവം പുറത്തു വന്നതോടെ മാധ്യമങ്ങള്‍ വലിയ ചര്‍ച്ചയാക്കുകയും മനുഷ്യാവകാശ സംഘടനകള്‍ രംഗത്ത് വരികയും ചെയ്തതോടെ ക്രൈംബ്രാഞ്ച് സെന്‍ട്രല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് സംഭവം അന്വേഷിക്കുകയുമായിരുന്നു.



from mangalam.com https://ift.tt/2Q6kaal
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages