റഫാല്‍ ഇടപാട്: വില പുറത്തുവിടാനാകാത്ത രഹസ്യമെന്ന് കേന്ദ്രം; 10 ദിവസത്തിനകം തന്നേപറ്റൂവെന്ന് കോടതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 31, 2018

റഫാല്‍ ഇടപാട്: വില പുറത്തുവിടാനാകാത്ത രഹസ്യമെന്ന് കേന്ദ്രം; 10 ദിവസത്തിനകം തന്നേപറ്റൂവെന്ന് കോടതി

ന്യൂഡല്‍ഹി : റഫാല്‍ ഇടപാടില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി. ഇടപാടില്‍ തീരുമാനം എടുത്തതിന്റെ വിശദാംശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഹര്‍ജിക്കാരെ അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു. വില ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ വേണമെന്നും വില വിവരം മുദ്രവെച്ച കവറില്‍ 10 ദിവസത്തിനകം കൈമാറാനുമാണ് സുപ്രീംകോടതി നിര്‍ദേശം.

എന്നാല്‍, റഫാലിന്റെ വിലവിവരം ഔദ്യോഗിക രഹസ്യമാണെന്ന് കേന്ദ്രം വ്യക്തമാക്കി. ഔദ്യോഗിക രഹസ്യനിയമപ്രകാരം ഇത് പുറത്തു വിടാനാകില്ലെന്ന് എജി കോടതിയെ അറിയിച്ചു. സിബിഐ അന്വേഷണം എന്ന ആവശ്യം അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ ഉന്നയിച്ചുവെങ്കിലും കാത്തിരിക്കാനായിരുന്നു സുപ്രീംകോടതി നിര്‍ദേശം. കേസ് നവംബര്‍ 14 ന് വീണ്ടും പരിഗണിക്കും.

സിബിഐ തലപ്പത്തെ കലഹത്തിന് പിന്നില്‍ റഫാല്‍ ഇടപാടാണ് എന്ന ആരോപണം പ്രതിപക്ഷ പാര്‍ട്ടികള്‍ ഉള്‍പ്പെടെ ഉയര്‍ത്തിയ പശ്ചാത്തലത്തിലാണ് വിഷയം കോടതിയുടെ മുന്നില്‍ വന്നത്. മുന്‍ കേന്ദ്രമന്ത്രിമാരായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂറി, മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് പരിഗണിച്ചത്.



from mangalam.com https://ift.tt/2qs5VBP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages