: ഇടതുസർക്കാർ അധികാരത്തിൽ വന്നശേഷം മദ്യനയം മാറി സംസ്ഥാനത്ത് തുറന്നത് 402 ബാറുകൾ. ഇതിൽ 120 എണ്ണം പുതിയതാണ്. ത്രീ സ്റ്റാർ മുതൽ മുകളിലേക്കുള്ള ഹോട്ടലുകൾക്ക് ബാർ അനുവദിക്കണമെന്ന നയം നിലവിലുള്ളതോടെ എണ്ണം ഇനിയും കൂടും. 432 ബാറുകളാണ് ഇപ്പോൾ ആകെയുള്ളത്.മദ്യവർജനമാണ് ലക്ഷ്യമെന്ന് ആദ്യ ഖണ്ഡികയിൽത്തന്നെ പറയുന്ന 2017-ലെ മദ്യനയത്തിന്റെ അടിസ്ഥാനത്തിലാണ് ഇവയെല്ലാം തുറന്നതും. ത്രീ സ്റ്റാറിനും അതിന് മുകളിലുമുള്ള ഹോട്ടലുകൾക്ക് ബാർ ലൈസൻസ് (എഫ്.എൽ-3) അനുവദിക്കുന്നതാണെന്ന് ഇതേ മദ്യനയത്തിൽ പറയുന്നുണ്ട്.കഴിഞ്ഞ യു.ഡി.എഫ്. സർക്കാരിന്റെ കാലത്ത് പഞ്ചനക്ഷത്ര സൗകര്യമുള്ള ഹോട്ടലുകൾക്കുമാത്രം ബാർ ലൈസൻസ് എന്ന് തീരുമാനമെടുത്തിരുന്നു. ഇതോടെയാണ് ബാറുകൾ 30 ആയി ചുരുങ്ങിയത്. ത്രീ സ്റ്റാർ സൗകര്യങ്ങളോടെ ബാറുകൾ തുറക്കാൻ ലൈസൻസിന് അപേക്ഷിച്ചാൽ നൽകാമെന്നാണ് ഇപ്പോഴത്തെ നയം. രേഖകൾ കൃത്യമാണെങ്കിൽ നിഷേധിക്കുക എളുപ്പമല്ല. പരാതിയുണ്ടെങ്കിൽ അപേക്ഷകന് കോടതിയെ സമീപിക്കാം. സംസ്ഥാനത്ത് 468 ബിയർ-വൈൻ പാർലറുകൾ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ മിക്കവയും ത്രീ സ്റ്റാർ പദവിയിലേക്ക് എത്താൻ സൗകര്യങ്ങൾ കൂട്ടുന്നുണ്ട്. ഇന്ത്യൻ ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷനാണ് (ഐ.ടി.ഡി.സി.) സ്റ്റാർ പദവി നൽകേണ്ടത്. സൗകര്യമൊരുക്കി ഇവയും ഒപ്പം പുതിയ ഹോട്ടലുകളും അപേക്ഷയുമായി എത്തിയാൽ ലൈസൻസ് അനുവദിക്കേണ്ടിവരും.ദേശീയ-സംസ്ഥാന പാതയോരത്തുനിന്ന് ദൂരപരിധിയുമായി ബന്ധപ്പെട്ട നിയന്ത്രണം വന്നതോടെ കുറെ ബാറുകൾ അടച്ചിടേണ്ടി വന്നിരുന്നു. എന്നാൽ റോഡുകളെ സർക്കാർ തരംതാഴ്ത്തി ജില്ലാ റോഡുകളുടെ പദവിയിലേക്കാക്കിയതോടെ പല ബാറുകളും തുറന്നു. ഒടുവിൽ സുപ്രീംകോടതി തന്നെ ഇളവ് നലകിയതോടെ ബാറുകൾ തുറക്കുന്നതിനുള്ള തടസ്സങ്ങൾ നീങ്ങി.ബ്രൂവറിസും ഡിസ്റ്റലറീസും അനുവദിച്ചത് വിവാദമാവുമ്പോഴും സംസ്ഥാനത്ത് ബാറുകൾ പതുക്കെപ്പതുക്കെ കൂടിക്കൂടിവരുന്നതിൽ കാര്യമായ പ്രതിഷേധം ഉണ്ടായിട്ടില്ല.
from mathrubhumi.latestnews.rssfeed https://ift.tt/2NXoWu0
via
IFTTT
No comments:
Post a Comment