ഹൈദരബാദ് ടെസ്റ്റില്‍ ഇന്ത്യ 367 ന് പുറത്ത്: 56 റണ്‍സ് ലീഡ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 14, 2018

ഹൈദരബാദ് ടെസ്റ്റില്‍ ഇന്ത്യ 367 ന് പുറത്ത്: 56 റണ്‍സ് ലീഡ്

ഹൈദരബാദ്: ഹൈദരബാദ് ടെസ്റ്റിൽ മേധാവിത്വം നേടാനുള്ള അവസരം ഇന്ത്യ കൈവിട്ടു. വമ്പൻ സ്കോർ ലക്ഷ്യമിട്ട ഇന്ത്യയെ വിൻഡീസ് പിടിച്ചുകെട്ടി. 56 റൺസിന്റെ മാത്രം ഒന്നാം ഇന്നിങ്സ് ലീഡ് നേടി ഇന്ത്യ പുറത്തായി. മികച്ച ലീഡ് ലക്ഷ്യമിട്ട് മൂന്നാം ദിവസം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യ 367 റൺസിന് ആൾഔട്ടായി. നാല് വിക്കറ്റിന് 308 എന്ന നിലയിലാണ് രണ്ടാം ദിനം ഇന്ത്യ ഇന്നിങ്സ് അവസാനിപ്പിച്ചത്. ഋഷഭ് പന്തിന് എട്ട് റൺസ് അകലെ വീണ്ടും സെഞ്ച്വറി നഷ് ടമായി. തലേന്നത്തെ സ്കോറിനൊപ്പം അഞ്ച് റൺസ് കൂടി ചേർത്ത് രഹാനെ 80 റൺസിന് പുറത്തായി. വാലറ്റത്ത് 35 റൺസെടുത്ത അശ്വിൻ മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. നായകൻ ജെയ്സൺ ഹോൾഡറുടെ അഞ്ച് വിക്കറ്റ് പ്രകടനമാണ് ഇന്ത്യയുടെ വമ്പൻ പ്രതീക്ഷ സ്കോർ തടഞ്ഞത്. ജഡേജ പൂജ്യനായി മടങ്ങിയപ്പോൾ മറ്റാർക്കും വാലറ്റത്ത് രണ്ടക്കം കടക്കാനായില്ല. ഹോൾഡറെ കൂടാതെ ഗബ്രിയേൽ മൂന്നും വാരിക്കൻ രണ്ടും വിക്കറ്റെടുത്തു


from mathrubhumi.latestnews.rssfeed https://ift.tt/2Puh6EN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages