ശബരിമല: അറസ്റ്റ് 3500 കടന്നു; 210 പേരുടെ ചിത്രങ്ങൾകൂടി പുറത്തുവിട്ടു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 30, 2018

ശബരിമല: അറസ്റ്റ് 3500 കടന്നു; 210 പേരുടെ ചിത്രങ്ങൾകൂടി പുറത്തുവിട്ടു

തിരുവനന്തപുരം: ശബരിമല സംഘർഷവുമായി ബന്ധപ്പെട്ട് സംസ്ഥാനത്താകെ ഇതുവരെ അറസ്റ്റിലായത് 3505 പേർ. കഴിഞ്ഞദിവസം മാത്രം 334 പേരെ അറസ്റ്റ് ചെയ്തു. 529 കേസുകളിലായാണ് ഇത്രയും അറസ്റ്റ്. 126 പേർ ഇതുവരെ റിമാൻഡിലായി. സംഘർഷത്തിൽ ഉൾപ്പെട്ട 210 പേരുടെ ചിത്രങ്ങൾകൂടി പോലീസ് പുറത്തുവിട്ടു. ഇതോടെ പുറത്തുവിട്ട ചിത്രങ്ങളുടെ എണ്ണം 420 ആയി. നാനൂറോളം പേരെ ഇനിയും പിടികൂടാനുണ്ടെന്ന് പോലീസ് കണക്കാക്കുന്നു.സംഘർഷത്തിൽ ഉൾപ്പെട്ടവരെയും അക്രമങ്ങൾ നടത്തിയവരെയും അടുത്ത ദിവസങ്ങളിൽതന്നെ അറസ്റ്റ് ചെയ്യാൻ നിർദേശമുണ്ട്. ഇതിനായി പുറത്തുവിട്ട ചിത്രങ്ങൾ വിവിധ ജില്ലാ പോലീസ് മേധാവിമാർക്ക് കൈമാറി. ഇതിൽ ചിലർ വിദേശത്തേക്ക് കടന്നെന്ന സൂചനകളും പോലീസിന് ലഭിച്ചിട്ടുണ്ട്. കൂടുതൽ പേർ വിദേശത്തേക്ക് കടക്കാതിരിക്കാൻ വിമാനത്താവള അധികൃതർക്കും ചിത്രങ്ങളും വിവരങ്ങളും കൈമാറും. ഇതുവരെ പിടിയിലായ 3505 പേരിൽ 550 പേർ നേരത്തേ കേസുകളിൽ പ്രതിയായിട്ടുള്ളവരാണെന്ന് പോലീസ് പറയുന്നു. ജാമ്യത്തിലിറങ്ങിയവർ വരെ ഇക്കൂട്ടത്തിലുണ്ട്. പിടിയിലായവരെയെല്ലാം മണ്ഡലകാലത്തും നിരീക്ഷിക്കാൻ പോലീസ് തീരുമാനിച്ചിട്ടുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/2Q6kdTG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages