റഫാല്‍ ഇടപാടില്‍ അഴിമതി; റിലയന്‍സിന് പ്രധാനമന്ത്രി നല്‍കിയത് 30,000 കോടിയെന്നും രാഹുല്‍ ഗാന്ധി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 11, 2018

റഫാല്‍ ഇടപാടില്‍ അഴിമതി; റിലയന്‍സിന് പ്രധാനമന്ത്രി നല്‍കിയത് 30,000 കോടിയെന്നും രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: റഫാല്‍ ഇടപാടില്‍ അഴിമതി നടന്നുവെന്ന് ആവര്‍ത്തിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റഫേല്‍ അഴിമതിയാണെന്ന് സംശയമില്ല. മോഡി അനില്‍ അംബാനിക്ക് 30,000 കോടി രൂപ നല്‍കിയെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. റഫാല്‍ ഇടപാടില്‍ അനില്‍ അംബാനിയുടെ കമ്പനിയായ റിലയന്‍സ് ഡിഫന്‍സിനെ പങ്കാളിയാക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലായിരുന്നുവെന്ന് ഫ്രഞ്ച് കമ്പനിയായ ദസൗള്‍ട്ട് ഏവിയേഷന്‍ പ്രതികരിച്ചിരുന്നു.

കമ്പനിയുടെ പ്രതികരണം വന്നതിന് പിന്നാലെയാണ് മോഡിയെ പ്രതിക്കൂട്ടിലാക്കി രാഹുല്‍ ഗാന്ധി രംഗത്ത് വന്നത്. റിലയന്‍സിനെ പങ്കാളിയാക്കണമെന്ന് ഇന്ത്യാ ഗവണ്‍മെന്റ നിര്‍ദ്ദേശിച്ചതായി മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലാന്ദ് വെളിപ്പെടുത്തിയിരുന്നു. ദസൗള്‍ട്ട് ഏവിയേഷന്റെ പ്രതികരണം കൂടി പുറത്ത് വന്ന സാഹചര്യത്തില്‍ റഫാല്‍ ഇടപാടില്‍ അഴിമതി നടന്നുവെന്ന കാര്യത്തില്‍ സംശയമില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന്‍ എന്തിനാണ് തിടുക്കത്തില്‍ ഫ്രാന്‍സിലെ റഫാല്‍ പ്ലാന്റിലേക്ക് പോയിരിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു. സന്ദര്‍ശനത്തിന്റെ അടിയന്തര പ്രാധാന്യം എന്താണ്. ഇടപാടിനെക്കുറിച്ച് എന്തോ മറച്ചു വയ്ക്കാനാണ് പ്രതിരോധ മന്ത്രി തിടുക്കത്തില്‍ ഫ്രാന്‍സിലേക്ക് പോയിരിക്കുന്നത്. അഴിമതി റിപ്പോര്‍ട്ട് ചെയ്യാതിരിക്കാന്‍ മാധ്യമങ്ങള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ശക്തമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ബുധനാഴ്ച വൈകുന്നേരമാണ് പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍ മൂന്ന് ദിവസത്തെ ഫ്രാന്‍സ് സന്ദര്‍ശനത്തിന് പുറപ്പെട്ടത്. ഫ്രാന്‍സില്‍ നിന്ന് ഫൈറ്റര്‍ ജെറ്റുകള്‍ വാങ്ങാനുള്ള കരാറില്‍ ഇന്ത്യന്‍ പങ്കാളിയായി റിലയന്‍സ് ഡിഫന്‍സിനെ ഉള്‍പ്പെടുത്തിയതാണ് വിവാദമായത്. പൊതുമേഖലാ കമ്പനിയായ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സിനെ ഒഴിവാക്കിയാണ് പ്രതിരോധ മേഖലയില്‍ യാതൊരു മുന്‍ പരിചയവുമില്ലാത്ത റിലയന്‍സ് കമ്പനിയെ ഉള്‍പ്പെടുത്തിയത്.



from mangalam.com https://ift.tt/2pOI5ji
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages