പോലീസുകാരന്‍ ലൈംഗികചൂഷണം ചെയ്തത് 21 സഹപ്രവര്‍ത്തകരെ ; അടിവസ്ത്രങ്ങളുടെ നിറം ചോദിക്കും അ്‌ളീലം പറയുന്നതും ഹോബി...!! - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 30, 2018

പോലീസുകാരന്‍ ലൈംഗികചൂഷണം ചെയ്തത് 21 സഹപ്രവര്‍ത്തകരെ ; അടിവസ്ത്രങ്ങളുടെ നിറം ചോദിക്കും അ്‌ളീലം പറയുന്നതും ഹോബി...!!

ലണ്ടന്‍: ബ്രിട്ടീഷ് പോലീസിലെ സീനിയര്‍ ഡിറ്റക്ടീവായി വിരമിച്ച 53 കാരനെതിരേ ലൈംഗികാരോപണവുമായി 21 സഹപ്രവര്‍ത്തകര്‍ രംഗത്ത്. ക്‌ളീവ്‌ലാന്റ് പോലീസില്‍ 14 വര്‍ഷത്തെ തന്റെ ഔദ്യോഗിക ജീവിത കാലയളവില്‍ ഒപ്പവും കീഴിലുമായി ജോലി ചെയ്ത വനിതാ ജീവനക്കാരെയാണ് ഇയാള്‍ ഉപയോഗിച്ചത്. അജ്ഞാതയായ ഒരു യുവതി അഴിമതി വിരുദ്ധ യൂണിറ്റിന് അയച്ച അഞ്ജാത ഇ മെയില്‍ സന്ദേശത്തെ തുടര്‍ന്ന് കഴിഞ്ഞമാസം ഇയാള്‍ക്ക് ജോലി രാജി വെയ്‌ക്കേണ്ടി വന്നു.

മിസ് ബെഗ്‌സ് എന്നയാളാണ് പരാതി നല്‍കിയത്. ഇതിന് പിന്നാലെ 21 സ്ത്രീകളും സീനിയര്‍ ഉദ്യോഗസ്ഥനെതിരേ മൊഴി നല്‍കാന്‍ രംഗത്ത് വരികയും ചെയ്തു. പരാതിയുടെ അടിസ്ഥാനത്തില്‍ സ്വന്തം ഫോഴ്‌സിലെ ഉദ്യോഗസ്ഥര്‍ തന്നെ ഹര്‍വുഡിനെ മാര്‍ച്ചില്‍ അറസ്റ്റ് ചെയ്തു. അതേസമയം മൂന്ന് മക്കളുടെ പിതാവും രണ്ടാമതും വിവാഹിതനുമായ ഹര്‍വുഡ് ആരോപണങ്ങള്‍ നിഷേധിച്ചിട്ടുണ്ട്. താന്‍ ആള്‍ക്കാരെ ലൈംഗികമായി ഉപയോഗപ്പെടുത്തിയത് പരസ്പര സമ്മതത്തോടെ യും പോലീസ് വളപ്പിലല്ലാത്ത ഇടത്തും ഡ്യൂട്ടിയില്‍ അല്ലാത്ത സമയത്തും ആണെന്നാണ് ഇയാള്‍ പറയുന്നത്.

വ്യക്തപരമായി പ്രശ്‌നമുള്ളവരേയും ജീവിത സാഹചര്യം മോശമായി സഹതാപം അര്‍ഹിക്കുന്നവരെയും ആയിരുന്നു ഇയാള്‍ ലക്ഷ്യമിട്ടിരുന്നത്. സാധാരണഗതിയില്‍ ആശ്വസിപ്പിക്കാന്‍ എത്തുന്ന പോലെ സാധാരണ രീതിയില്‍ ഇടപെട്ട് അത് പിന്നീട് ലൈംഗികതയിലേക്ക് നയിക്കുന്ന രീതിയിലാക്കി മാറ്റുന്നതായിരുന്നു രീതി. ആള്‍ക്കാരുമായി പരിചയം ഉണ്ടാക്കിയ ശേഷം അവരില്‍ നിന്നും അശ്‌ളീല ഫോട്ടോകളും ചിത്രങ്ങളും ആവശ്യപ്പെടും. പിന്നീട് സ്ത്രീകളുടെ അടിവസ്ത്രങ്ങളുടെ നിറം ചോദിക്കും. സ്ത്രീകളുടെ നിക്കറുകളുടെ നിറം ഇദ്ദേഹത്തിന്റെ വൈകൃതങ്ങളില്‍ ഒന്നായിരുന്നെന്ന് പരാതി നല്‍കി മിസ് ബെഗ്‌സ് പറയുന്നു.

പദവി പ്രൊഫഷണലായ സമീപനത്തിന് പകരം സ്ത്രീകളെ വീഴ്ത്താനുള്ള ഉപാധിയായി ഇയാള്‍ ഉപയോഗപ്പെടുത്തിയെന്നും പോലീസ് വളപ്പില്‍ ഡ്യൂട്ടിയില്‍ ഉള്‍പ്പെടെയുള്ള പല അവസരങ്ങളിലാണ് എല്ലാം നടന്നിരുന്നതെന്നും ബെഗ്‌സ് ആരോപിക്കുന്നു. ഹര്‍വുഡ് ഉപയോഗപ്പെടുത്തിയ രീതി സാക്ഷികളില്‍ ഒരാളായ കോണ്‍സ്റ്റബിള്‍ പറയുന്നുണ്ട്. ജോലിയിലെ ആദ്യ രണ്ടു വര്‍ഷം കിടക്കയില്‍ എന്തു ചെയ്യാനാണ് ഇഷട്‌മെന്നും അടിവസ്ത്രത്തിന്റെ നിറമെന്താണെന്നും സ്ഥിരമായി ചോദിക്കുമായിരുന്നു. അനുവാദം കൂടാതെ ശരീരത്ത് തൊടുമെന്നും ഒട്ടേറെ തവണ വഴങ്ങിക്കൊടുക്കേണ്ടി വന്നെന്നും അവര്‍ പറഞ്ഞിരുന്നതായും സാക്ഷി പറഞ്ഞു.

താന്‍ ജോലിയില്‍ പുതിയതായിരുന്നതിനാല്‍ ഇയാള്‍ പറയുന്നതെല്ലാം ചെയ്തു കൊടുക്കുമായിരുന്നു. അയാള്‍ ബോസായതിനാല്‍ ജോലി പോകുമോ എന്നു ഭയമുണ്ടായിരുന്നതിനാല്‍ ആരോടും പറയാതെ എല്ലാം ചെയ്തു കൊടുത്തു. പരിപാടി നിരന്തരമായി മാറുകയും പിന്നീട് ജോലി തന്നെ ഭാരമായി തോന്നുകയും ചെയ്‌തെന്ന് ഇവര്‍ പറയുന്നു. സഹപ്രവര്‍ത്തകരുമായി ശൃംഗരിക്കുകയും അവരെ ചുംബിക്കുകയും മറ്റും ചെയ്യുമായിരുന്നെങ്കിലും പോലീസ് ആസ്ഥാനത്തോ ജോലി സ്ഥലത്തോ വെച്ച് ലൈംഗികപ്രവര്‍ത്തി ചെയ്തിരുന്നില്ല എന്നാണ് ഹര്‍വുഡ് പറയുന്നത്. തന്നെ ഒരിക്കല്‍ ഒരു പബ്ബില്‍ വെച്ച് ഹര്‍വുഡ് ചുംബിച്ചതായി രണ്ടാമത്തെ സാക്ഷിയും മൊഴി നല്‍കിയിട്ടുണ്ട്. സ്വകാര്യജീവിതം കുഴപ്പത്തിലായിരുന്ന ഒരു ഉദ്യോഗസ്ഥയാണ് മൂന്നാമത്തെ സാക്ഷി. തന്റെ ജീവിത സാഹചര്യം മുതലെടുത്ത് ഹര്‍വുഡ് ലൈംഗിക ജീവിതത്തിന് ഉപയോഗപ്പെടുത്തിയെന്നാണ് മൂന്നാമത്തെ സാക്ഷി പറയുന്നത്.

മറ്റൊരാളുമായുള്ള ബന്ധത്തില്‍ താന്‍ ഗര്‍ഭിണിയാണെന്ന് അറിയിച്ചപ്പോള്‍ തന്നെ അനുവദിച്ചിരുന്നെങ്കില്‍ നീ ഗര്‍ഭിണിയാകില്ലായിരുന്നു എന്നായിരുന്നു ഇയാള്‍ പറഞ്ഞ മറുപടി. തങ്ങളുടെ അടിവസ്ത്രങ്ങളോട് ഹര്‍വുഡ് താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നതായി 21 സ്ത്രീകളുടേയും പരാതിയില്‍ പറഞ്ഞിട്ടുണ്ട്. പരാതിക്കാരില്‍ ഒരാള്‍ ഉയര്‍ന്ന ഉദ്യോഗസ്ഥയാണ്. നിരന്തരം തന്നോട് അശ്‌ളീല വര്‍ത്തമാനങ്ങള്‍ പറഞ്ഞിരുന്ന ഹര്‍വുഡ് ഒരിക്കല്‍ തന്റെ കവിളില്‍ ചുംബിച്ചെന്നും വ്യക്തമാക്കിയിട്ടുണ്ട്്.



from mangalam.com https://ift.tt/2AAtEFD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages