ന്യൂഡൽഹി:രാജ്യത്ത് ഒരു കോടിയിലേറെ രൂപ വാർഷിക വരുമാനമുള്ള നികുതിദായകരുടെ എണ്ണം 1.40 ലക്ഷം കടന്നു. കഴിഞ്ഞ നാലു വർഷത്തിനുള്ളിൽ 68 ശതമാനം വർധനയാണ് കോടീശ്വരന്മാരായ നികുതിദായകരുടെ എണ്ണത്തിലുണ്ടായതെന്ന് കേന്ദ്ര പ്രത്യക്ഷനികുതി ബോർഡ് (സി.ബി.ഡി.ടി.) വ്യക്തമാക്കി. വിശദാംശങ്ങൾ വെളിപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട നികുതിദായകരുടെ എണ്ണത്തിലും വർധന ഉണ്ടായിട്ടുണ്ട്. 2014-15 സാമ്പത്തിക വർഷം 88,649 പേർ വിശദാംശങ്ങൾ പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ടപ്പോൾ 2017-18 സാമ്പത്തിക വർഷം ഇത് 1,40,139 ആയി ഉയർന്നു. ഇതും 60 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ നാലു വർഷമായി നികുതിവകുപ്പ് നടത്തുന്ന പ്രചാരണങ്ങളും നടപടികളുമാണ് കൂടുതൽ കണക്കുകൾ ലഭിക്കുന്നതിനും നികുതി അടയ്ക്കുന്നവർ കൂടിയതിനും ഇടയാക്കിയതെന്ന് സി.ബി.ഡി.ടി. ചെയർമാൻ സുശീൽ ചന്ദ്ര പറഞ്ഞു. നികുതി റിട്ടേൺ സമർപ്പിക്കുന്നവരുടെ എണ്ണത്തിൽ 80 ശതമാനം വർധനയുണ്ടായിട്ടുണ്ട്. 2013-14 ൽ 3.79 കോടി പേർ ഉണ്ടായിരുന്നത് 2017-18 ൽ 6.85 കോടിയായി ഉയർന്നു - സുശീൽ ചന്ദ്ര കൂട്ടിച്ചേർത്തു.
from mathrubhumi.latestnews.rssfeed https://ift.tt/2yUJhpi
via
IFTTT
No comments:
Post a Comment