യു.എസിലെ ഫ്യൂണറല്‍ ഹോമില്‍ 11 ശിശുക്കളുടെ മൃതദേഹം ഒളിപ്പിച്ച നിലയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 13, 2018

യു.എസിലെ ഫ്യൂണറല്‍ ഹോമില്‍ 11 ശിശുക്കളുടെ മൃതദേഹം ഒളിപ്പിച്ച നിലയില്‍

ഡിട്രോയിറ്റ്: അമേരിക്കയില്‍ പിഞ്ചുകുഞ്ഞുങ്ങളുടെ കൂട്ടക്കുരുതി. ഡിട്രോയിറ്റില്‍ മുന്‍പ് പ്രവര്‍ത്തിച്ചിരുന്ന കാന്‍ട്രല്‍ ഫ്യുറണല്‍ ഹോമില്‍ (മൃതദേഹങ്ങള്‍ സൂക്ഷിക്കുന്നയിടം) 11 ശിശുക്കളുടെ മൃതദേഹം ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. ഇവയില്‍ ഒമ്പതെണ്ണം അഴുകിയ നിലയിലാണ്. രണ്ടെണ്ണം ചാപിള്ളകളാണെന്ന് പോലീസ് പറയുന്നു. വെള്ളിയാഴ്ച പോലീസിന് ലഭിച്ച ഒരു കത്താണ് മൃതദേഹങ്ങളെ കുറിച്ച് സൂചന കിട്ടിയത്. മൃതദേഹങ്ങള്‍ തിരിച്ചറിയാനോ രക്ഷിതാക്കളെ കണ്ടെത്താനോ ഇതുവരെ കഴിഞ്ഞിട്ടില്ല.

ഒമ്പത് മൃതദേഹങ്ങള്‍ ഒരു പെട്ടിക്കുള്ളിലും രണ്ടെണ്ണം ഒരു ശവമഞ്ചത്തിലും ഒളിപ്പിച്ച നിലയിലായിരുന്നു. ഫ്യൂറണല്‍ ഹോമിന്റെ പൊളിഞ്ഞ മച്ചിലാണ് ഇവ വച്ചിരുന്നത്. എങ്ങനെയാണ് ഇത്രയധികം മൃതദേഹങ്ങള്‍ ഇവിടെയെത്തിയതെന്നോ അവ എന്തിനാണ് മച്ചില്‍ ഒളിപ്പിച്ചതെന്നോ വ്യക്തമല്ലെന്ന് ഡിട്രോയിറ്റ് പോലീസ് ലഫ്റ്റനന്റ് ബ്രയാന്‍ ബോസര്‍ പറഞ്ഞു. ഫ്യൂറല്‍ ഹോമിന്റെ മുന്‍ ഉടമ റെയ്മണ്ട് കാന്‍ട്രലിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

മിഷിഗണ്‍ ലൈസന്‍സിംഗ് ആന്റ് റെഗുലേറ്ററി കാര്യ വകുപ്പിനും ഈ ഫ്യുണറല്‍ ഹോമില്‍ മൃതദേഹങ്ങള്‍ ഉള്ളതായി കത്ത് ലഭിച്ചിരുന്നു. മുന്‍പും ഈ ഹോമിനെ കുറിച്ച് റെഗുലേറ്ററി വിഭാഗത്തിന് പരാതിയുണ്ടായിരുന്നു. ഏപ്രിലില്‍ വകുപ്പ് നടത്തിയ പരിശോധനയില്‍ ഇവിടം ശോചനീയവും വൃത്തിഹീനവുമായ അവസ്ഥയാണെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മൃതദേഹങ്ങള്‍ ശീതികരിക്കാത്ത ഇടങ്ങളില്‍ വച്ചിരിക്കുന്നതായും ചീഞ്ഞളിഞ്ഞ നിലയില്‍ ആണെന്നും വകുപ്പ് കണ്ടെത്തിയിരുന്നു. ലൈന്‍സന്‍സിന്റെയും സാമ്പത്തിക ഇടപാടിന്റെയും പേരില്‍ സ്ഥാപനം നടപടി നേരിട്ടിരുന്നു.



from mangalam.com https://ift.tt/2OpKW0M
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages