ശബരിമല: തുലാമാസ പൂജയ്ക്ക് ശബരിമല ക്ഷേത്രനട തുറന്ന ശേഷമുള്ള ആദ്യ മൂന്നുദിവസത്തെ വരുമാനം 1,12,66,634 രൂപ. ഒക്ടോബർ 17, 18, 19 തീയതികളിലെ വരുമാനമാണിത്. കന്നിമാസത്തെക്കാൾ 31,009 രൂപ കൂടുതലാണിത്. കന്നിമാസ പൂജയുടെ ആദ്യ മൂന്ന് ദിവസങ്ങളിലെ വരുമാനം 1,12,35,625 രൂപയായിരുന്നു. പ്രളയശേഷമുള്ള കന്നിമാസ പൂജയിൽ ഭക്തരുടെ തിരക്ക് കുറവായിരുന്നു. അതിനാൽ കാര്യമായ വരുമാനം ലഭിച്ചിരുന്നില്ല. തുലാമാസ പൂജയ്ക്ക് ഭക്തരുടെ എണ്ണം സാധാരണ കൂടുതലാണ്. മേൽശാന്തി തിരഞ്ഞെടുപ്പും മറ്റും ഉള്ളതിനാലാണിത്.
from mathrubhumi.latestnews.rssfeed https://ift.tt/2P9igss
via
IFTTT
No comments:
Post a Comment