ശബരിമല: തുലാമാസ പൂജകൾ പൂർത്തിയാക്കി ശബരിമല നട തിങ്കളാഴ്ച രാത്രി 10 മണിക്ക് അടയ്ക്കും. തിങ്കളാഴ്ച വൈകിട്ട് ഏഴുമണിക്കു ശേഷം അയ്യപ്പന്മാരെ സന്നിധാനത്തേക്ക് കടത്തിവിടില്ല. ചിത്തിര ആട്ടവിശേഷത്തിന് നവംബർ അഞ്ചിന് വൈകിട്ട് അഞ്ചുമണിക്ക് ക്ഷേത്രം വീണ്ടും തുറക്കും. ആറാം തിയതി രാത്രി 10 ന് നട അടയ്ക്കും. തുടർന്ന് നവംബർ 16 ന് വൈകീട്ട് അഞ്ചിന് മണ്ഡലപൂജയ്ക്കായി തുറക്കും. ഡിസംബർ 27 വരെയാണ് മണ്ഡലപൂജ. ശബരിമലയിൽ യുവതീപ്രവേശനത്തിന് അനുമതി നൽകിക്കൊണ്ടുള്ള സുപ്രീം കോടതി വിധിക്കു ശേഷമുള്ള ആദ്യത്തെ നട തുറക്കലായിരുന്നു തുലാമാസ പൂജകൾക്കു വേണ്ടി നടത്തിയത്. ഭക്തരും മാധ്യമപ്രവർത്തകരും ഉൾപ്പെടെ പത്തോളം സ്ത്രീകളാണ് ദർശനം പ്രതീക്ഷിച്ച് എത്തിയത്. എന്നാൽ പ്രതിഷേധത്തെ തുടർന്ന് പിൻവാങ്ങുകയായിരുന്നു. അതേസമയം പമ്പ, നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളിൽനിന്ന് മാധ്യമപ്രവർത്തകരോട് മടങ്ങാൻ പോലീസ് ആവശ്യപ്പെട്ടതായി റിപ്പോർട്ടുണ്ട് content highlights: sabarimala temple will close on monday
from mathrubhumi.latestnews.rssfeed https://ift.tt/2yRWzCY
via
IFTTT
No comments:
Post a Comment