കൊൽക്കത്ത: കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗ് അഞ്ചാം സീസണിലെ ആദ്യ പോരാട്ടത്തിൽ അമർ തമർ കൊൽക്കത്തയെ തകർത്ത് കേരള ബ്ലാസ്റ്റേഴ്സ് തുടക്കം ഗംഭീരമാക്കി. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ വിജയം. രണ്ടു തവണ കിരീടം നേടിയ എ.ടി.കെയെ അവരുടെ നാട്ടിൽ തന്നെ തകർത്താണ് ബ്ലാസ്റ്റേഴ്സിന്റെ തുടക്കം. 76-ാം മിനിറ്റിൽ സ്ലൊവേനിയൻ താരം മറ്റേജ് പോപ്ലാറ്റ്നിക്കും 86-ാം മിനിറ്റിൽ സെർബിയൻ താരം സ്ലാവിസ സ്റ്റൊവാനോവിച്ചുമാണ് കേരളത്തിന്റെ ഗോളുകൾ നേടിയത്. 76-ാം മിനിറ്റിൽ ഐ.എസ്.എൽ അഞ്ചാം സീസണിലെ ആദ്യ ഗോൾ മറ്റേജ് പോപ്ലാറ്റ്നിക്ക് സ്വന്തം പേരിൽ കുറിച്ചു. ഇതോടെ മൂന്നു പോയിന്റുമായി ബ്ലാസ്റ്റേഴ്സ് അഞ്ചാം സീസണിന് തുടക്കം കുറിച്ചു. ഐ.എസ്.എൽ ഉദ്ഘാടന മൽസരത്തിൽ എ.ടി.കെ വഴങ്ങുന്ന ആദ്യ തോൽവിയാണിത്. 76-ാം മിനിറ്റിൽ സ്റ്റോജനോവിച്ചിന്റെ മികച്ച ഒരു മുന്നേറ്റമാണ് മറ്റേജ് പോപ്ലാറ്റ്നിക്കിന്റെ ഗോളിൽ കലാശിച്ചത്. സ്റ്റോജനോവിച്ചിന്റെ ഷോട്ട് എ.ടി.കെ താരം ജേഴ്സന്റെ കാലിൽത്തട്ടി തെറിക്കുകയായിരുന്നു. ഈ സമയം ബോക്സിലേക്ക് ഓടിയെത്തിയ പോപ്ലാറ്റ്നിക്ക് ഹെഡറിലൂടെ പന്ത് വലയിലെത്തിച്ചു. 86-ാം മിനിറ്റിൽ ഹാളിചരൺ നർസറെയുടെ ലോങ്ബോൾ സ്വീകരിച്ച സ്റ്റൊവാനോവിച്ച് ബോക്സിന് അരികിൽ വച്ച് എ.ടി.കെ പ്രതിരോധത്തെ വെട്ടയൊഴിഞ്ഞാണ് ഗോൾ നേടിയത്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ബ്ലാസ്റ്റേഴ്സ് എ.ടി.കെ ബോക്സിലേക്ക് ആക്രമണം അഴിച്ചുവിടുകയായിരുന്നു. എന്നാൽ ആദ്യത്തെ 20 മിനിറ്റിനു ശേഷം ഒത്തിണക്കത്തോടെ കളിക്കാനാരംഭിച്ച എ.ടി.കെ പിന്നീട് ഒപ്പത്തിനൊപ്പം നിന്നു. മത്സരത്തിന്റെ തുടക്കത്തിൽ എ.ടി.കെ ബോക്സിൽ ലഭിച്ച സുവർണാവസരം മറ്റേജ് പോപ്ലാറ്റ്നിക്ക് പാഴാക്കി. പിന്നാലെ എ.ടി.കെയും മോശമാക്കിയില്ല. 26-ാം മിനിറ്റിൽ എവർട്ടൻ സാന്റോസിന്റെ ലോങ്റേഞ്ചർ പോസ്റ്റിനു തൊട്ടുമുകളിലൂടെ പോയി. 36-ാം മിനിറ്റിൽ പ്രണോയ് ഹൽദറിന്റെ മുന്നേറ്റം തടുത്ത ധീരജ് സിങ് ബ്ലാസ്റ്റേഴ്സിന് ആശ്വാസമേകി. 38-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് ബോക്സിനുള്ളിൽ ലഭിച്ച മികച്ചൊരു അവസരം ജയേഷ് റാണയ്ക്ക് മുതലാക്കാനായില്ല. Content Highlights:atk vs kerala blasters in kolkata isl 2018 LIVE UPDATES .liveblog{width:100%;float:left;margin-top:20px;} .liveblog .loading_team{font-family:'Roboto Condensed',sans-serif;font-size:18px;padding:30px 0px 60px 0px;text-align:center;width:100%;float:left;font-weight:bold;} .live_blog_update_menu a{float:left;text-decoration:none;outline:none;margin-right:12px;font-family:'Roboto Condensed',sans-serif;font-size:18px;font-weight:bold;padding:0px 5px 5px 5px;color: #999 !important;border-bottom:3px solid #999;} .live_blog_update_menu a.active,.live_blog_update_menu a:hover{color: #0f4583 !important;border-bottom:3px solid #0f4583;} .live_blog_update_menu a.active span{color: #0f4583 !important;} .live_blog_update_menu a span,.fifa_story_update_menu a img{float:left;} .live_blog_update_menu a span{margin-right:5px;} .live_blog_update_menu a img{margin-top:0px !important;}
from mathrubhumi.latestnews.rssfeed https://ift.tt/2IogP3r
via
IFTTT
No comments:
Post a Comment