ശബരിമല സ്ത്രീപ്രവേശനം: റിവ്യു ഹര്‍ജി ആലോചിക്കുമെന്ന് ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 30, 2018

ശബരിമല സ്ത്രീപ്രവേശനം: റിവ്യു ഹര്‍ജി ആലോചിക്കുമെന്ന് ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശനംസംബന്ധിച്ച് തുടർനടപടികൾ ദേവസ്വം ബോർഡ് യോഗം ചേർന്ന് തീരുമാനിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ. വിഷയവുമായി ബന്ധപ്പെട്ട് റിവ്യൂ ഹർജി നൽകണമോ എന്നതടക്കമുള്ള കാര്യങ്ങൾ യോഗം ചേർന്ന് തീരുമാനിക്കുമെന്നും പത്മകുമാർ വ്യക്തമാക്കി. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ ഭൂമി കിട്ടിയില്ലെങ്കിൽ നിലവിലെ സൗകര്യങ്ങൾ ഉപയോഗിച്ച് മുന്നോട്ട് പോകേണ്ടിവരും. 100 ഏക്കർ ഭൂമി സർക്കാരിനോട് ആവശ്യപ്പെടും. സുപ്രീം കോടതി വിധിയുമായി ബന്ധപ്പെട്ട് എന്ത് നടപടി സ്വീകരിക്കണമെന്നത് മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച് തീരുമാനിക്കേണ്ടതാണെന്നും പത്മകുമാർ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. വിധി നടപ്പാക്കുന്നതോടെ ഭക്തരുടെ എണ്ണത്തിൽ നിലവിലുള്ളതിനേക്കാൾ 40 ശതമാനം വർധനവ് ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പത്മകുമാർ കൂട്ടിച്ചേർത്തു. അതേസമയം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ശബരിമല വിഷയത്തിൽ ഞായറാഴ്ച ഉന്നതതല യോഗം നടക്കും. വകുപ്പ് മന്ത്രിമാരും ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. ശബരിമലയിലെ സ്ത്രീ പ്രവേശന കാര്യങ്ങളാണ് യോഗത്തിന്റെ മുഖ്യ അജണ്ട.


from mathrubhumi.latestnews.rssfeed https://ift.tt/2P0frqn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages