ചണ്ഡീഗഡ്: പഞ്ചാബിൽ ജില്ലാ പഞ്ചായത്തുകളിലേക്കും പഞ്ചായത്ത് സമിതികളിലേക്കും നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. ഈ മാസം 19നാണ് പഞ്ചാബിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ കോൺഗ്രസിന് മുൻതൂക്കം ലഭിക്കുന്നതായാണ് റിപ്പോർട്ടുകൾ. 354 ജില്ലാ പഞ്ചായത്ത് അംഗങ്ങളേയും 2,900 പഞ്ചായത്ത് സമിതി അംഗങ്ങളെയുമാണ് വോട്ടെടുപ്പിലൂടെ സംസ്ഥാനത്ത് തിരഞ്ഞെടുക്കുക. 22 ജില്ലാ പഞ്ചായത്തുകളും 150 പഞ്ചായത്ത് സമിതികളുമാണ് സംസ്ഥാനത്തുള്ളത്. നേരത്തെ ഭരണകക്ഷിയായ കോൺഗ്രസ് തെരഞ്ഞെടുപ്പിൽ കൃത്രിമം കാണിക്കുന്നതായി പ്രതിപക്ഷ പാർട്ടിയായ ശിരോമണി അകാലിദൾ ആരോപിച്ചിരുന്നു. കോൺഗ്രസ് പ്രവർത്തകർ ബൂത്തുകൾ പിടിച്ചെടുത്തതായും പോലീസ് നോക്കുകുത്തികളായി നിന്നതായും മുൻ മുഖ്യമന്ത്രി പ്രകാശ് സിങ് ബാദൽ ആരോപിച്ചു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളും കോൺഗ്രസ്- അകാലി പ്രവർത്തകർ തമ്മിലുള്ള സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തെരഞ്ഞെടുപ്പിന് മുന്നോടിയായി 50000 പോലീസ് ഉദ്യോഗസ്ഥരെ സംസ്ഥാനത്ത് നിയോഗിച്ചിരുന്നു. കോൺഗ്രസും, എസ്.എ.ഡി-ബി.ജെ.പി മുന്നണിയും തമ്മിലാണ് പ്രധാന മത്സരം. content highlights:Punjab Panchayat election results to be announced today
from mathrubhumi.latestnews.rssfeed https://ift.tt/2I5Phjc
via
IFTTT
No comments:
Post a Comment