ന്യൂയോര്‍ക്ക്: പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പ്പാതട്ടിപ്പ്‌കേസില്‍ പ്രതിയായ വ്യവസായി മെഹല്‍ ചോക്‌സിയെ ഇന്ത്യയ്ക്ക് കൈമാറാന്‍ സഹകരിക്കുമെന്ന് ആന്റിഗ്വ. യുഎന്‍ ജനറല്‍ അസംബ്ലിയുടെ 73ാം സീസണില്‍ ഭാഗമാകുന്നതിന് ന്യൂയോര്‍ക്കില്‍ എത്തിയ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ആന്റിഗ്വന്‍ വിദേശകാര്യ മന്ത്രി എവര്‍ലി പോള്‍ കണ്ട് സംസാരിക്കുകയായിരുന്നു.
വിഷയം വേഗത്തില്‍ തന്നെ തീരുമാനമുണ്ടാക്കണമെന്ന് സുഷമ ആവശ്യപ്പെടുകയും ചെയ്തു. അദ്ദേഹം തങ്ങള്‍ക്ക് പറ്റന്നപോലെ ചെയ്യാമെന്ന് സമ്മതിക്കുകയും ചെയ്തുതുവെന്ന് വിദേശകാര്യവക്താവ് രവീഷ് കുമാര്‍ ട്വിറ്റ് ചെയ്തു. ഇന്ത്യക്ക് വിട്ടു നല്‍കുന്നതിന് നിയമ വശങ്ങളും കോടതി നടപടികളും പരിശോധിച്ചശേഷം കഴിയുന്നതുവേഗത്തില്‍ തന്നെ നടപടി സ്വീകരിക്കുമെന്ന് എവര്‍ലി പോള്‍ മറുപടി പറഞ്ഞു.
പഞ്ചാബ് നാഷ്ണല്‍ ബാങ്കില്‍ നിന്നും 14000 കോടിയുടെ വായ്പതട്ടിപ്പ് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട് പിന്നാലെയാണ് നീരവ് മോദിയും മാതൃസഹോദരന്‍ മെഹുല്‍ ചോക്‌സിയും രാജ്യത്തിന് പുറത്തേക്ക് കടന്നിരുന്നു. വിവാദവ്യവസായി നാടുവിട്ടതിന് പിന്നാലെ മോദി സര്‍ക്കാരിനെതിരെ കടുത്തവിമര്‍ശനമാണ് ഉന്നയിച്ചിരുന്നത്.
from mangalam.com https://ift.tt/2OUudir
via IFTTT
No comments:
Post a Comment