വയനാട് : കല്‍പ്പറ്റയില്‍ വീട്ടമ്മയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ പോലീസ് കേസെടുത്തതിനെ തുടര്‍ന്ന് സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നുള്ള നെന്മേനി പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചു. സി.ആര്‍ കറപ്പനാണ് രാജിവെച്ചത്. സിപിഎമ്മില്‍ നിന്നുള്ള പഞ്ചായത്ത് പ്രസിഡന്റാണ് ഇദ്ദേഹം.
പീഡനം സംബന്ധിച്ച പരാതി യുവതി ഇന്നലയാണ് അമ്പലവയല്‍ പോലീസില്‍ നല്‍കിയത്. വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നും വീട് നല്‍കാമെന്ന് വാഗ്ദാനം ചെയ്തുവെന്നും യുവതി പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് യു.ഡി.എഫും ബിജെപിയും ഇന്ന് രാവിലെ പഞ്ചായത്ത് ഓഫീസിലേയ്ക്ക് മാര്‍ച്ച് നടത്തുകയും ഇതേതുടര്‍ന്ന് പ്രസിഡന്റ് സ്ഥാനം രാജിവെക്കണമെന്ന് കറപ്പനോട് പാര്‍ട്ടി ആവശ്യപ്പെടുകയുമായിരുന്നു. മെമ്പര്‍ സ്ഥാനവും രാജിവെക്കണമെന്ന് പാര്‍ട്ടി നിര്‍ദേശമുണ്ടെന്നാണ് റിപ്പോര്‍ട്ട്.
നെന്മേനി പഞ്ചായത്തില്‍ പരാതിക്കാരിയായ യുവതി വീടിന് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍, ഇവരുടെ സ്ഥലം വയല്‍ ആയതിനാല്‍ കളക്ടറുടെ അനുമതി വേണമെന്നും ഇത് തരപ്പെടുത്തി നല്‍കാമെന്നും പ്രസിഡന്റായ കറുപ്പന്‍ യുവതിയെ അറിയിക്കുകയായിരുന്നു. വീട് ശരിയാക്കി തന്നാല്‍ ചെലവ് വേണമെന്നും പ്രസിഡന്റ് ആവശ്യപ്പെട്ടിരുന്നു. ഭര്‍ത്താവ് വന്നിട്ട് പണം നല്‍കാമെന്ന് യുവതി മറുപടി നല്‍കി. എന്നാല്‍, പണം തനിക്ക് വേണ്ടെന്ന് പറഞ്ഞ പ്രസിഡന്റ് നിരന്തരമായി ഫോണില്‍ യുവതിയെ ശല്യം ചെയ്യുകയായിരുന്നു.
ഇതിനിടെ, ഇന്നലെ പകല്‍ 11 മണിയോടെ താന്‍ തനിച്ചുള്ളപ്പോള്‍ വീട്ടിലെത്തിയ പ്രസിഡന്റ് തന്നെ കയറിപ്പിടിച്ചെന്നും ഒച്ചവെച്ചപ്പോള്‍ അടുക്കളവഴി ഓടിയെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.
from mangalam.com https://ift.tt/2zycgAS
via IFTTT
No comments:
Post a Comment