കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിലെ തന്റെ ഓഹരികൾ വിറ്റതായി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ സ്ഥിരീകരിച്ചു. 2014 മുതൽ ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ സഹ ഉടമയായിരുന്നു സച്ചിൻ. ടീമിന്റെ ഇരുപത് ശതമാനം ഓഹരികളാണ് സച്ചിന്റെ കൈവശം ഉണ്ടായിരുന്നത്. സച്ചിന്റെ വാക്കുകളിലേക്ക്, "കഴിഞ്ഞ നാലു കൊല്ലമായി കേരള ബ്ലാസ്റ്റേഴ്സ് എന്റെ ജീവിതത്തിന്റെ അവിഭാജ്യമായ ഭാഗമാണ്. ടീമിന്റെ ലക്ഷക്കണക്കിന് ആരാധകരുടെ എല്ലാ വികാരങ്ങളിലൂടെയും ഞാനും കടന്നുപോയിരുന്നു. കേരള ബ്ലാസ്റ്റഴ്സുമായുള്ള കൂട്ടുകെട്ട് എനിക്ക് കളിയോടുള്ള അഭിനിവേശം വീണ്ടും ജ്വലിപ്പിക്കാൻ സഹായിച്ചു. കേരളത്തിന്റെ കഴിവ് ദേശീയതലത്തിലേക്കെത്തിക്കാൻ എനിക്കും ഭാഗമാകാൻ കഴിഞ്ഞു. എനിക്ക് സന്തോഷം പകരുന്ന കാര്യങ്ങളിൽ ഭാഗമാകുന്നത് ഞാനെപ്പോഴും ആസ്വദിക്കുന്നു. അടുത്ത അഞ്ചു വർഷം ടീമിനെ സംബന്ധിച്ച് കൂടുതൽ നിർണായകമാണ്. ടീമുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് ബ്ലാസ്റ്റേഴ്സിൽ നിന്ന്പിൻവാങ്ങാൻ തീരുമാനിച്ചത്. കേരള ബ്ലാസ്റ്റേഴ്സ് പ്രകടനത്തിൽ ഇപ്പോൾ മികച്ച നിലയിലാണ്. ആരാധകരുടെ പിന്തുണയോടെ ടീമിന് മികച്ച വിജയങ്ങൾ നേടി ഇനിയും മുന്നേറാനുണ്ട്. കേരള ബ്ലാസ്റ്റേഴ്സിനെ കുറിച്ച് എനിക്കേറെ അഭിമാനമുണ്ട്. എന്റെ ഹൃദയത്തിൽ ടീമിനെപ്പോഴും ഒരു സ്ഥാനമുണ്ടായിരിക്കും". ഓഹരികൾ കൈമാറിയെങ്കിലും മഞ്ഞപ്പടയ്ക്ക് എല്ലാ പിന്തുണയും നൽകുമെന്ന് സച്ചിൻ പറഞ്ഞു. Sachin Tendulkar, Kerala Blasters, ISL, Stake, Lulu Group
from mathrubhumi.latestnews.rssfeed https://ift.tt/2xfp3GR
via
IFTTT
No comments:
Post a Comment